ഹൂതി ഡ്രോണ്‍ ആക്രമണത്തിൽ സൗദിയിൽ നാലു തൊഴിലാളികള്‍ക്ക് പരിക്ക്
പൈലറ്റ് ഇല്ലാത്ത വിമാനം ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. | Four employees of airport in Saudi Arabia Abha injured by Houthi drone attack
റിയാദ്: അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യമന്‍ വിമത സായുധ വിഭാഗമായ ഹൂതികളുടെ ആക്രമണം. പൈലറ്റ് ഇല്ലാത്ത വിമാനം ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ദക്ഷിണ സൗദി അറേബ്യയിലാണ് അബ്ഹ അന്താരാഷ്ട്ര വിമാനത്താവളം.
സ്‌ഫോടക വസ്തുക്കള്‍ നിറച്ചാണ് വിമാനം എത്തിയത്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന വിമാനത്തെ തകര്‍ത്തിടുകയായിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വിമാനത്താവളത്തിന് ഉള്ളില്‍ പതിച്ച് അവിടെ ഉണ്ടായിരുന്ന തൊഴിലാളികള്‍ക്ക് പരിക്കേൽക്കുകയായിരുന്നു.
കൊല്ലപ്പെട്ട തൊഴിലാളികൾ ഏത് രാജ്യക്കാരാണെന്നും മറ്റുമുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. പൈലറ്റില്ലാ വിമാനം തെക്കന്‍ യമനിലെ സഅദയില്‍ നിന്നാണ് എത്തിയത്. എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകരുകയും ചെയ്തിരുന്നു. അബ്ഹ വിമാനത്താവളം ലക്ഷ്യമാക്കി മുമ്പും ഹൂതികള്‍ ഇത്തരത്തില്‍ ആക്രമണം നടത്തിയിരുന്നു.
ചെങ്കടലിനോട് ചേര്‍ന്നുള്ള യമെന്റ പടിഞ്ഞാറന്‍ പ്രവിശ്യയായ ഹുദൈദ തുറമുഖത്തിന് സമീപം ഇന്ന് തന്നെ സ്‌ഫോടകവസ്തുക്കള്‍ നിറച്ചെത്തിയ മൂന്ന് ബോട്ടുകളെയും സഖ്യസേന നശിപ്പിച്ചു.
Four employees of airport in Saudi Arabia Abha injured by Houthi drone attack