ഇന്ന് ഇന്ത്യയിൽ നിന്ന് നേരിട്ട് കുവൈറ്റിൽ എത്തിയത് നാലു വിമാനങ്ങൾ

ഇന്ത്യയിൽ നിന്ന് നേരിട്ട് ഇന്ന് കുവൈറ്റിൽ ലാൻഡ് ചെയ്തത് നാല് വിമാനങ്ങൾ. | Four Direct Flights from India landed Kuwait today

ഇന്ന് ഇന്ത്യയിൽ നിന്ന് നേരിട്ട് കുവൈറ്റിൽ എത്തിയത് നാലു വിമാനങ്ങൾ

കുവൈറ്റ് സിറ്റി: ഇന്ത്യയിൽ നിന്ന് നേരിട്ട് ഇന്ന് കുവൈറ്റിൽ ലാൻഡ് ചെയ്തത് നാല് വിമാനങ്ങൾ. ജസീറ എയർവേസിന്റെ ഫ്ലൈറ്റ് നമ്പർ 1406 വിമാനം 167 യാത്രക്കാരുമായാണ് കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് എത്തിയത്.

ഏകദേശം ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് രാവിലെ അഞ്ചരയ്ക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനം ലാൻഡ് ചെയ്തത്.

കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാനത്തിന് പുറമേ മുംബൈയിൽ നിന്ന് KAC1302 വിമാനം രാവിലെ ആറു മണിക്കും ചെന്നൈയിൽ നിന്നുള്ള KAC1344 ആറരയ്ക്കും കുവൈറ്റ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.

ഡൽഹിയിൽ നിന്നുള്ള ജസീറ എയർവേസ് വിമാനമായ 1410 രാവിലെ ഏഴുമണിയോടെ കുവൈറ്റിലെത്തി.

അഹമ്മദാബാദിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ് വൈകുന്നേരത്തോടെ കുവൈറ്റിൽ എത്തും.

Four Direct Flights from India landed Kuwait today

COMMENTS

Wordpress (0)
Disqus (0 )