ലൈസന്‍സില്ലാതെ രക്ഷിതാക്കളുടെ കാറോടിച്ചു; ദുബായിൽ നാല് കുട്ടികൾ പിടിയിൽ
അറസ്റ്റിലായ കുട്ടികൾ പതിമൂന്ന് വയസിനും 16 വയസിനും ഇടയിൽ പ്രായമുള്ളവരാണ്. | Four children arrested in Dubai for driving parents car without license
ദുബായ്: രക്ഷിതാക്കളുടെ കാർ ഓടിച്ച നാല് വിദ്യാർത്ഥികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ലൈസൻസ് ഇല്ലാതെ, കാർ ഓടിച്ചതിനെ തുടർന്നാണ് കുട്ടി ഡ്രൈവർമാർ പൊലീസ് പിടിയിലായത്. അറസ്റ്റിലായ കുട്ടികൾ പതിമൂന്ന് വയസിനും 16 വയസിനും ഇടയിൽ പ്രായമുള്ളവരാണ്.
ദുബായിലെ ഹത്തയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കുട്ടികൾ പിടിയിലായത്. നിയമലംഘകരായ ഡ്രൈവർമാരെ കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ ഊർജിത പരിശോധനയിലാണ് ഇവരെ പിടി കൂടിയതെന്ന്
ഹത്ത പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ മുബ്‍റ അല്‍ ഖുത്ത്‍ബി അറിയിച്ചു.
കുട്ടികൾ ഗതാഗതനിയമം ലംഘിച്ച സാഹചര്യത്തിൽ ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയെന്ന് ദുബായ് പൊലീസ് അറിയിച്ചു. അതേസമയം, കുട്ടികളുടെ കാര്യത്തിൽ വളരെ ശ്രദ്ധ വേണമെന്ന് പൊലീസ് അറിയിച്ചു. ലൈസൻസ് ഇല്ലാതെ വാഹനമോടിക്കാൻ കുട്ടികളെ അനുവദിക്കരുതെന്നും പൊലീസ് വ്യക്തമാക്കി.
റേസിങ് പോലെയുള്ള കാര്യങ്ങളിൽ നിന്ന് കുട്ടികൾ വിട്ടു നിൽക്കണമെന്നും ഇത്തരം പ്രവണതകൾ തടയാൻ രക്ഷിതാക്കളുടെ പിന്തുണയില്ലാതെ നിയമപാലകർക്ക് മാത്രം കഴിയില്ലെന്നും പൊലീസ് അറിയിച്ചു.
ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നയാളിന് യു എ ഇയിലെ ഫെഡറല്‍ നിയമം അനുസരിച്ച് 50,000 ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ മൂന്ന് മാസം വരെ ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
Four children arrested in Dubai for driving parents car without license