Kerala to Dubai | ദുബായിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ 15 മുതൽ; ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ
ദുബായ്: ദുബായിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ 15 മുതൽ ആരംഭിക്കും. ഇതിനു പിന്നാലെ ടിക്കറ്റ് ബുക്കിങ് സൈറ്റുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമായി തുടങ്ങി. കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്തുടനീളം വ്യാപിച്ചതിനെത്തുടർന്ന് ഏപ്രിൽ 24 നാണ് ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്ര താൽക്കാലികമായി നിർത്തിവച്ചത്. ഇതിനിടെ നിരവധി തവണ വിമാന സർവീസ് പുനരാരംഭിക്കുമെന്ന അറിയിപ്പ് വന്നെങ്കിലും, അവസാന നിമിഷം അവയെല്ലാം റദ്ദാക്കുകയായിരുന്നു.
ജൂലൈ 15ന് ദുബായിലേക്ക് സർവീസ് ആരംഭിക്കുമെന്ന വാർത്ത ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്. സർവീസ് നിർത്തിവെച്ചതു മൂലം, ഇന്ത്യയിൽ കുടുങ്ങിപ്പോയത് നിരവധി പേരാണ്. ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെങ്കിലും യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ച സാഹചര്യം തുടരുന്നതിനാൽ ചില റൂട്ടുകൾ മാത്രമേ പ്രവർത്തനക്ഷമമാകൂവെന്ന് എയർ ഇന്ത്യയെ ഉദ്ദരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കുകയാണെന്നും എയർഇന്ത്യ വ്യക്തമാക്കുന്നു.
അതേസമയം, 2020 ജൂലൈ മുതൽ ഇന്ത്യയിൽ സർവീസ് താൽക്കാലികമായി നിർത്തിവച്ചിട്ടും 2020 മെയ് മുതൽ പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങൾ വന്ദേ ഭാരത് മിഷനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 2020 ജൂലൈ മുതൽ നടപ്പാക്കിയ എയർ ബബിൾ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യുഎസ്, യുകെ, ഫ്രാൻസ് എന്നിവയും അതിലേറെയും ഉൾപ്പെടുന്ന 24 രാജ്യങ്ങളിലേക്കാണ് ഇന്ത്യ വന്ദേ ഭാരത് മിഷൻ സർവീസുകൾ നടത്തിയത്. ഈ കരാർ പ്രകാരം ഇരു രാജ്യങ്ങളും തമ്മിൽ പ്രത്യേക അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്താം എന്നാണ്.
ജൂലൈ 15 മുതൽ ന്യൂഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള ഫ്ലൈറ്റുകളിൽ എമിറേറ്റ്‌സിലെ എക്കണോമി, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞു. എമിറേറ്റ്സ് ബിസിനസ് ക്ലാസിന്റെ ടിക്കറ്റ് നിരക്ക് 1.05 ലക്ഷം രൂപയും വിസ്താര ബിസിനസ് ക്ലാസിന്റെ വില രാത്രി 9 മണിക്കുള്ള ഫ്ലൈറ്റിന് 45,000 രൂപയുമാണെന്നും 7:30നുള്ള ഫ്ലൈറ്റിന് 80,000 രൂപ ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എക്കണോമി ക്ലാസ് നിരക്ക് യഥാക്രമം 23,077 രൂപ വിസ്താരയ്ക്കും, എമിറേറ്റ്സിന് 58,507 രൂപയുമാണ്. ജൂലൈ 15 ന് 3.9 ലക്ഷം രൂപയാണ് ലുഫ്താൻസ വിമാനത്തിന്റെ ടിക്കറ്റ് നിരക്കെന്ന് മേക്ക് മൈ ട്രിപ്പ് വ്യക്തമാക്കുന്നു.
ജൂലൈ 16 മുതൽ തിരഞ്ഞെടുക്കാൻ കൂടുതൽ ഓപ്ഷനുകൾ ഉണ്ട്, എന്നിരുന്നാലും താൽപ്പര്യമുള്ളവർക്ക് വിസ്താര (10,902, 16,992, 19,269 രൂപ), എയർ ഇന്ത്യ എക്സ്പ്രസ് (14,804 രൂപ), ഫ്ലൈദുബായ് (23,404 രൂപ), എമിറേറ്റ്സ് (39,238 രൂപ) , ഇൻഡിഗോ (15,607, 23,587, 19,399 രൂപ), സ്‌പൈസ് ജെറ്റ് (46,918 രൂപ), ഖത്തർ എയർവേയ്‌സ് (65,369 രൂപ), ലുഫ്താൻസ (3,89,690 രൂപ) എന്നിങ്ങനെയാണ് നിരക്കുകൾ.
Flights to Dubai starts from July 15 Ticket prices are as follows