അനധികൃതമായി മദ്യം കടത്തി; ഒമാനില്‍ അഞ്ച് വിദേശികള്‍ പിടിയില്‍

രണ്ട് ബോട്ടുകളിലായി വലിയ അളവിൽ മദ്യം കടത്തിയതിനാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. | Five foreigners arrested in Oman for smuggling alcohol

അനധികൃതമായി മദ്യം കടത്തി; ഒമാനില്‍ അഞ്ച് വിദേശികള്‍ പിടിയില്‍

മസ്‌കറ്റ്: അഞ്ച് വിദേശികൾ ഒമാനിൽ പിടിയിലായി. അനധികൃതമായി മദ്യം കടത്തിയതിനാണ് വിദേശികൾ അറസ്റ്റിലായത്. റോയൽ ഒമാൻ പൊലീസ് ആണ് ഇക്കാര്യം അറിയിപ്പിൽ അറിയിച്ചത്. രണ്ട് ബോട്ടുകളിലായി വലിയ അളവിൽ മദ്യം കടത്തിയതിനാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

61 പെട്ടികള്‍ ബോട്ടില്‍ നിന്നും പിടിച്ചെടുത്തതായി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ 61 പെട്ടികളിലായി 4200ലധികം കാനുകളും മദ്യക്കുപ്പികളും ഉണ്ടായിരുന്നു.
മുസന്ദം ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസ്, ഖസബ് സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് മദ്യക്കടത്ത് സംഘത്തെ പിടികൂടിയത്.

ഒമാന്‍ പൊലീസിന്റെ പ്രസ്താവനയില്‍ ഇവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതായും വ്യക്തമാക്കി.

Five foreigners arrested in Oman for smuggling alcohol

COMMENTS

Wordpress (0)
Disqus ( )