ഒമാനിലേക്ക് 122 കിലോ ലഹരിമരുന്ന് കടത്താൻ ശ്രമം; അഞ്ച് പ്രവാസികൾ അറസ്റ്റിൽ
നാര്‍ക്കോട്ടിക്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ഡയറക്ടറേറ്റ് ജനറല്‍ ആണ് ഇത് പിടിച്ചെടുത്തത് | Five expatriates arrested for trying to smuggle 122 kg of drugs into Oman
മസ്‌കറ്റ്: വലിയ തോതിൽ ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസികൾ പിടിയിൽ. വലിയ അളവിൽ ലഹരിമരുന്ന് കടത്തിയ അഞ്ച് പ്രവാസികളെയാണ് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്. 2400 ലഹരി ഗുളികകളും 122 കിലോ ലഹരിമരുന്നുമാണ് പിടിച്ചെടുത്തത്.
നാര്‍ക്കോട്ടിക്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ഡയറക്ടറേറ്റ് ജനറല്‍ ആണ് ഇത് പിടിച്ചെടുത്തത്
മസ്കറ്റിലെ ഒരു ബീച്ച് പ്രദേശത്ത് ഒളിപ്പിച്ച ലഹരിമരുന്ന് അവിടെ നിന്ന് കടത്തുന്നതിനിടെയാണ് പിടികൂടിയത്. സംഭവസ്ഥലത്ത് വെച്ച് രണ്ട് പ്രവാസികളെ പിടികൂടി.
ഇതിനിടെ, 38 മോള്‍ഡ് ഹാഷിഷ്, മോര്‍ഫിന്‍, ക്രിസ്റ്റല്‍ ഡ്രഗ് എന്നിവ കൈവശം വെച്ചതിന് മൂന്ന് പ്രവാസികള്‍ കൂടി അറസ്റ്റിലായി.
ഇവരെ അധികൃതർ പിടികൂടിയത് വാടകയ്ക്ക് എടുത്ത ഒരു വാഹനത്തിൽ ലഹരിമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു. അറസ്റ്റിലായ അഞ്ചുപേർക്ക് എതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയായി വരികയാണ്.
Five expatriates arrested for trying to smuggle 122 kg of drugs into Oman