സിനിമ-സീരിയൽ താരം രമേശ് ആത്മഹത്യ ചെയ്തു; ഞെട്ടലിൽ സിനിമാലോകം
'പ്രശ്നങ്ങൾ പലതുമുണ്ടാകും, പക്ഷേ, ജീവിതത്തിൽ നിന്ന് ഒളിച്ചോടിയിട്ട് എന്തുകാര്യ'മെന്ന് നിർമാതാവ് ബാദുഷ | Film and serial star Ramesh Valiyasala has committed suicide
പ്രശസ്ത സിനിമ – സീരിയൽ നടൻ രമേശ് വലിയശാല ആത്മഹത്യ ചെയ്തു. ശനിയാഴ്ച പുലർച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. രമേശിന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമ – സീരിയൽ ലോകം.
സിനിമാ – സീരിയൽ രംഗത്തെ നിരവധി പ്രമുഖരാണ് രമേശിന് ആദരാഞ്ജലി അർപ്പിച്ചത്. ശനിയാഴ്ച പുലർച്ചെയോടെയാണ് വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാടകത്തിലൂടെ കലാരംഗത്ത് എത്തിയ ഇദ്ദേഹം മലയാള സീരിയൽ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരിൽ ഒരാളായിരുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത വരാൽ ആണ് ഏറ്റവും അവസാനം അഭിനയിച്ച സിനിമ.
രമേശിന്റെ മരണവാർത്ത വിശ്വസിക്കാനാകുന്നില്ലെന്ന് നടൻ ബാലാജി ശർമ പ്രതികരിച്ചു. ‘രണ്ട് ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ? എന്ത് പറ്റി രമേഷേട്ടാ ….?? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളത് ? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ? വിശ്വസിക്കാനാകുന്നില്ല ….,,, ഞെട്ടൽ മാത്രം ! കണ്ണീർ പ്രണാമം …. നിങ്ങൾ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട് …. ആദരാഞ്ജലികൾ’ – ബാലാജി ശർമ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു.
‘പ്രശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികൾ’ – പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ കുറിച്ചു.
Film and serial star Ramesh Valiyasala has committed suicide