സംസ്ഥാനത്തിന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അം​ഗീ​കാ​രം ഇ​ല്ല; പ്രവാസികൾ പ്രതിസന്ധിയിൽ

സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അം​ഗീ​കാ​രം ഇ​ല്ലാ​ത്ത​തി​നാ​ൽ​ ജോ​ലി ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ തി​രി​ച്ചു​പോ​കാ​ന്‍ കഴിയാത്ത അവസ്ഥയിലാ​ണ് പ്രവാസികൾ

സംസ്ഥാനത്തിന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അം​ഗീ​കാ​രം ഇ​ല്ല; പ്രവാസികൾ പ്രതിസന്ധിയിൽ

വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച പ്ര​വാ​സി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അം​ഗീ​കാ​രം ഇ​ല്ലാ​ത്ത​തി​നാ​ൽ​ ജോ​ലി ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ തി​രി​ച്ചു​പോ​കാ​ന്‍ കഴിയാത്ത അവസ്ഥയിലാ​ണ് പ്രവാസികൾ. ജൂ​ൺ ഒ​ന്ന്​ മു​ത​ൽ 13 വ​രെ ര​ണ്ടാം ഡോ​സ്​ എ​ടു​ത്ത പ്ര​വാ​സി​ക​ൾ​ക്ക്​ കേ​ര​ള​ത്തി​െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ ല​ഭി​ച്ച​ത്.

സം​സ്ഥാ​നം ന​ൽ​കി​യി​രു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ബാ​ച്ച് ന​മ്പ​റും വാ​ക്​​സി​ൻ ന​ൽ​കു​ന്ന തീ​യ​തി​യും ഇ​ല്ലാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, ഒ​ന്നാം വാ​ക്​​സി​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഇ​തി​ലി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ ചി​ഹ്നം അ​ട​ക്കം ര​ണ്ടാം ഡോ​സ്​ വി​വ​ര​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്.

കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ ‘കോ​വി​ൻ’ പോ​ർ​ട്ട​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്താ​ണ് തു​ട​ക്കം മു​ത​ൽ വാ​ക്സി​ൻ പൗ​ര​ന്മാ​ർ​ക്ക്​ ന​ൽ​കി​യി​രു​ന്ന​ത്. വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ഇ​ട​ക്കാ​ല​ത്ത് ‘kerala.gov.in/vaccination’എ​ന്ന വെ​ബ്‌​സൈ​റ്റ് തു​ട​ങ്ങി. പ്ര​വാ​സി​ക​ൾ​ക്കു പെ​ട്ടെ​ന്ന്​ ര​ണ്ടാം ഡോ​സ് ല​ഭി​ക്കാ​ൻ ഇ​ത്​ സ​ഹാ​യ​മാ​യെ​ങ്കി​ലും കു​രു​ക്ക്​ പി​ന്നീ​ടാ​ണ്​ വ​ന്ന​ത്. ഇ​തു പ​ല രാ​ജ്യ​ങ്ങ​ളും സ്വീ​ക​രി​ക്കാ​താ​യ​പ്പോ​ൾ വി​വ​ര​ങ്ങ​ൾ ചേ​ർ​ത്ത്‌ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ഷ്ക​രി​ച്ചു. അ​പ്പോ​ഴാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ പ​ല രാ​ജ്യ​ങ്ങ​ളും നി​ല​പാ​ടെ​ടു​ത്ത​ത്.

അ​തി​നി​ടെ ‘കോ​വി​ൻ’ പോ​ർ​ട്ട​ലി​ൽ സം​സ്ഥാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ പ​ക​രം കേ​ന്ദ്ര സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭ്യ​മാ​ക്കാ​ൻ​ ന​ട​പ​ടി ഉ​ണ്ടെ​ങ്കി​ലും അ​തി​നും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. ര​ണ്ടു സ​ർ​ട്ടി​ഫി​ക്ക​റ്റും ഒ​രേ യൂ​സ​ർ ഐ​ഡി​യി​ൽ​നി​ന്ന്​ അ​പേ​ക്ഷി​ച്ച​തി​നാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കാ​നാ​വി​ല്ലെ​ന്നാ​ണ്​ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര സ​ർ​ക്കാ​റു​മാ​യി ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്​​തു പ​രി​ഹ​രി​ക്കാ​മെ​ന്ന്​ അ​റി​യി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ, ഇ​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​വാ​ത്ത​തി​നാ​ൽ പ​ല​രും ജോ​ലി ന​ഷ്​​ട​പ്പെ​ടു​ന്ന ഭീ​തി​യി​ലാ​ണു​ള്ള​ത്.

expatriates who got vaccine certificates from the state are in crisis

COMMENTS

Wordpress (0)
Disqus ( )