ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുവാവ് ദുബായിൽ മരിച്ചു
കാസര്‍കോഡ് ബന്ദിയോട് അടക്ക സ്വദേശി പരേതനായ ചേവാര്‍ ഹമീദിന്റെ മകനാണ് അബ്‍ദുല്‍ സത്താര്‍. | Expatriate Malayalee young man dies of heart attack in Dubai
ദുബായ്: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസിയായ മലയാളി യുവാവ് ദുബായിൽ മരണപ്പെട്ടു. അബ്ദുൽ സത്താർ ആണ് മരിച്ചത്. 25 വയസ് ആയിരുന്നു. കാസര്‍കോഡ് ബന്ദിയോട് അടക്ക സ്വദേശി പരേതനായ ചേവാര്‍ ഹമീദിന്റെ മകനാണ് അബ്‍ദുല്‍ സത്താര്‍.
നെഞ്ച് വേദന അനുഭപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ അബ്ദുൽ സത്താറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുമെന്നും അതിനു ശേഷമായിരിക്കും ഖബറടക്കമെന്നും ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ ഡിസീസ് കെയര്‍ യൂണിറ്റ് ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം ബേരികെ അറിയിച്ചു.
സുഹ്റയാണ് അബ്ദുൽ സത്താറിന്റെ മാതാവ്. ഷരീഫ്, ഷബീർ, സൈഫുദ്ദീൻ എന്നിവരാണ് സഹോദരങ്ങൾ.
കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും കാസർകോട് ജില്ല കമ്മിറ്റിയും അബ്ദുൽ സത്താറിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
Expatriate Malayalee young man dies of heart attack in Dubai