മകന്റെ വിവാഹ ചെലവ് ചുരുക്കി; 2 നിർധന കുടുംബങ്ങൾക്ക് ഭവനമൊരുക്കി മലയാളി ദമ്പതികൾ
മകന്‍ സ്റ്റീവിന്റെ വിവാഹത്തോടനുബന്ധിച്ചാണ് നാട്ടിൽ രണ്ടു കുടുംബങ്ങൾക്ക് ഇവർ സുരക്ഷിത ഭവനമൊരുക്കിയിരിക്കുന്നത്
New Jersey | മകന്റെ വിവാഹ ചെലവ് ചുരുക്കി രണ്ടു കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമൊരുക്കി മാതൃകയായി കോട്ടയം സ്വദേശികളായ ദമ്പതികൾ. കോട്ടയം ഞീഴൂർ സ്വദേശികളും അമേരിക്കയിലെ ന്യൂജഴ്‌സിയിൽ താമസിക്കുന്നവരുമായ മലയില്‍ പുളിക്കോലില്‍ തോമസ്–എല്‍സി ദമ്പതികളാണ് സമൂഹത്തിന് സ്വന്തം ജീവിതത്തിലൂടെ മാതൃകയായിരിക്കുന്നത്.
മകന്റെ വിവാഹ ചെലവ് ചുരുക്കിയാണ് രണ്ടു കുടുംബങ്ങൾക്കു ദമ്പതികൾ സുരക്ഷിത ഭവനമൊരുക്കിയിരിക്കുന്നത്. മകന്‍ സ്റ്റീവിന്റെ വിവാഹത്തോടനുബന്ധിച്ചാണ് നാട്ടിൽ രണ്ടു കുടുംബങ്ങൾക്ക് ഇവർ സുരക്ഷിത ഭവനമൊരുക്കിയിരിക്കുന്നത്. ഒരു വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചു. രണ്ടാമത്തെ വീടിന്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
കുടുംബാംഗങ്ങളുടെ മുഴുവൻ പിന്തുണയൊന്നുകൊണ്ടു മാത്രമാണ് തനിക്ക് ഇത്തരമൊരു സ്നേഹനഭവനം ഒരുക്കാൻ സാധിച്ചതെന്നു തോമസ് പറഞ്ഞു. ന്യൂജഴ്‌സിയിലെ സ്റ്റീവ്സ് ഓട്ടോ റിപ്പയർ സ്ഥാപനത്തിന്റെ ഉടമയാണ് തോമസ് സ്റ്റെനി,സ്റ്റീവ്,സ്റ്റെഫി എന്നിവരാണ് മക്കൾ, മരുമക്കൾ: സിജോ ,റ്റീന.
Expatriate Malayalee couple in New Jersey cuts down on sons wedding expenses and provides house for 2 families