കുളിമുറിയിൽ കുഴഞ്ഞുവീണ് പ്രവാസിമലയാളി ഖത്തറിൽ മരിച്ചു
കണ്ണൂർ തൂവക്കുന്ന് സ്വദേശി കുനിയിൽ അബ്ദുൽ റഹ്മാൻ ആണ് മരിച്ചത്. | Expatriate Malayalee Abdul Rahman died after collapsing at his residence in Qatar
ദോഹ: പ്രവാസി മലയാളി താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. ഖത്തറിലെ താമസ സ്ഥലത്ത് കുളിമുറിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആയിരുന്ന കണ്ണൂർ സ്വദേശിയാണ് മരിച്ചത്. കണ്ണൂർ തൂവക്കുന്ന് സ്വദേശി കുനിയിൽ അബ്ദുൽ റഹ്മാൻ ആണ് മരിച്ചത്. 40 വയസ് ആയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച താമസസ്ഥലത്തെ കുളിമുറിയിൽ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീണതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്നു,
ഖത്തറിൽ ബിസിനസ് നടത്തി വരികയായിരുന്നു. അസ്മീർ ട്രേഡിങ് കമ്പനിയുടെ പാർട്ണർ ആയിരുന്നു. പരേതനായ കുനിയിൽ അഹ്മദ് ഹാജിയുടെയും ആയിശയുടെയും മകനാണ്. സഫ്രജയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ദോഹയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം ചൊവ്വാഴ്ച രാവിലെ തൂവക്കുന്ന് കല്ലുമ്മല്‍ ജുമാ മസ്‍ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Expatriate Malayalee Abdul Rahman died after collapsing at his residence in Qatar