ശ്രീജേഷിന് ഒരുകോടി പാരിതോഷികം; പ്രഖ്യാപനവുമായി പ്രവാസി സംരംഭകന്‍ ഷംസീര്‍ വയലില്‍
മലയാളി താരമായ ഇന്ത്യയുടെ ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഈ നേട്ടത്തില്‍ നിര്‍ണായകമായിരുന്നു

അബുദാബി: ഒളിമ്പിക്സില്‍ ജര്‍മനിയെ കീഴടക്കി വെങ്കലം സ്വന്തമാക്കിയ ഇന്ത്യന്‍ പുരുഷ ടീമിലെ മലയാളി താരമായ ഗോള്‍കീപ്പര്‍ ശ്രീജേഷിന് അബുദാബി ആസ്ഥാനമായുള്ള വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ.ഷംസീര്‍ വയലില്‍ ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. വെങ്കലമെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ ജര്‍മനിയെ നാലിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് തോല്പിച്ചത്.
1980 മോസ്‌കോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ശേഷം ഇന്ത്യ ഹോക്കിയില്‍ നേടുന്ന ആദ്യ മെഡലാണിത്. മികച്ച പ്രകടനമാണ് ഇന്ത്യന്‍ പുരുഷ ടീം കാഴ്ചവെച്ചത്. മലയാളി താരമായ ഇന്ത്യയുടെ ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഈ നേട്ടത്തില്‍ നിര്‍ണായകമായിരുന്നു. വെങ്കലമെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ ജര്‍മനിയെ നാലിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് തോല്പിച്ചത്.
Expatriate entrepreneur Shamsheer Vayalil announces Rs 1 crore prize for Sreejesh