ഖത്തറിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത; യാത്രാ നിയന്ത്രണങ്ങളില്‍ അടുത്ത ആഴ്ച്ചയോടെ ഇളവുകള്‍ അനുവദിച്ചേക്കും

ഖത്തറിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത; യാത്രാ നിയന്ത്രണങ്ങളില്‍ അടുത്ത ആഴ്ച്ചയോടെ ഇളവുകള്‍ അനുവദിച്ചേക്കും

ദോഹ: ഖത്തറിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ അടുത്ത ആഴ്ച്ചയോടെ ഇളവുകള്‍ അനുവദിക്കുമെന്ന് സൂചന. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ആശ്വാസം പകരുന്ന രീതിയിലായിരിക്കും ഇളവുകളെന്നാണ് അറിയുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

റെഡ് കാറ്റഗറിയില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഉള്‍പ്പെടെ പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കും. നിലവില്‍ ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഇല്ലാതെ പ്രവേശനം അനുവദിക്കുന്നുണ്ട്. ഖത്തറും ഈ പാത പിന്തുടര്‍ന്നേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. വിമാന കമ്പനികള്‍ക്കും മറ്റും ഇത് സംബന്ധമായ അറിയിപ്പ് ലഭിച്ചതായും സൂചന ഉണ്ട്.

പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്ക് ഫാമിലി, ബിസിനസ്, ടൂറിസ്റ്റ് വിസകളും അടുത്തയാഴ്ച്ചയോടെ അനുവദിച്ചു തുടങ്ങുമെന്നാണ് വിവരം. യാത്രക്കാര്‍ ആര്‍ടിപിസിആര്‍ പരിശോധന ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിക്കേണ്ടി വരും. കോവിഡ് വ്യാപനത്തിന്റെയും രോഗപ്രതിരോധ ശേഷി ആര്‍ജിച്ചതിന്റെയും അടിസ്ഥാനത്തില്‍ രാജ്യങ്ങളെ കാറ്റഗറികളായി തിരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ ബാധകമാക്കുക.

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ മൂന്നാംഘട്ടം നാളെ മുതല്‍ നിലവില്‍ വരികയാണ്. രാജ്യത്ത് കോവിഡ് വ്യാപനം ഏറെക്കുറെ നിന്ത്രണവിധേയമായിട്ടുണ്ട്. 70 ശതമാനത്തിന് മുകളില്‍ ആളുകള്‍ക്ക് വാക്‌സിന്‍ ലഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്.

Exemptions from travel restrictions to Qatar may be granted by next week

COMMENTS

Wordpress (0)
Disqus ( )