ഇന്ത്യയിൽ നിന്ന് അബുദാബിയില്‍ എത്തുന്നവർക്ക് 12 ദിവസത്തെ ക്വാറന്റീൻ നിർബന്ധം: Etihad

അബുദാബിയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR പരിശോധനാ നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്

ഇന്ത്യയിൽ നിന്ന് അബുദാബിയില്‍ എത്തുന്നവർക്ക് 12 ദിവസത്തെ ക്വാറന്റീൻ നിർബന്ധം: Etihad

ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് സഞ്ചരിക്കുന്ന യു എ ഇ റെസിഡൻസി വിസകളിലുള്ളവർക്ക് എമിറേറ്റിലെത്തിയ ശേഷം 12 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് ഇത്തിഹാദ് അറിയിച്ചു. നേരത്തെ 10 ദിവസത്തെ ക്വാറന്റീൻ നടപടികളാണ് ഇവർക്ക് ഏർപ്പെടുത്തിയിരുന്നത്. പുതുക്കിയ യാത്രാ നിബന്ധനകൾ പ്രകാരം ഇന്ത്യയിൽ നിന്ന് അബുദാബിയിലെത്തുന്നവർക്ക് താഴെ പറയുന്ന മാനദണ്ഡങ്ങൾ ബാധകമാണെന്ന് ഇത്തിഹാദ് വ്യക്തമാക്കിയിട്ടുണ്ട്:

  • ഇന്ത്യയിൽ നിന്നുള്ളവർക്ക് അബുദാബിയിലെത്തിയ ശേഷം 12 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
  • ഇവർ ക്വാറന്റീൻ കാലാവധിയിൽ കൈകളിൽ ധരിക്കുന്ന ട്രാക്കിങ്ങ് ഉപകരണം ധരിക്കേണ്ടതാണ്.
  • അബുദാബി എയർപോർട്ടിൽ നിന്ന് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതോടെ യാത്രികർക്ക് അധികൃതർ ഈ ട്രാക്കിങ്ങ് ഉപകരണം നൽകുന്നതാണ്.
  • ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് അബുദാബിയിലെത്തിയ ശേഷം PCR പരിശോധന നടത്തുന്നതാണ്.
  • ഇവർക്ക് ആറാം ദിനത്തിലും, പതിനൊന്നാം ദിനത്തിലും PCR പരിശോധന നിർബന്ധമാണ്.

യു എ ഇയിൽ നിന്ന് രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയ സാധുതയുള്ള യുഎഇ വിസകളിലുള്ളവർക്കും, പ്രത്യേക ഇളവുകളുള്ള വിഭാഗങ്ങൾക്കുമാണ് ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശനാനുമതി നൽകുന്നതെന്ന് ഇത്തിഹാദ് പുതുക്കിയ യാത്രാ നിബന്ധനകളിലും വ്യക്തമാക്കിയിട്ടുണ്ട്. ഇവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻ‌കൂർ അനുമതി നേടിയിരിക്കണം. https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന വിലാസത്തിലൂടെ ICA-യുടെ മുൻ‌കൂർ അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്.

ഇത്തരം യാത്രികർ അബുദാബിയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR പരിശോധനാ നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഈ PCR റിസൾട്ടിന്റെ ആധികാരിത തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റിൽ QR കോഡ് നിർബന്ധമാണ്. ഇവർക്ക് യാത്ര പുറപ്പെടുന്ന എയർപോർട്ടിൽ വിമാനത്തിലേക്ക് കയറുന്നതിന് മുൻപായി നാല് മണിക്കൂറിനിടയിൽ നേടിയ COVID-19 റാപിഡ് PCR ടെസ്റ്റ് റിസൾട്ട് നിർബന്ധമാണെന്നും ഇത്തിഹാദ് അറിയിച്ചു. ഈ പരിശോധനയ്ക്കായി യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ യാത്രാ സമയത്തിന് ആറ് മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യേണ്ടതാണ്.

https://blog.airindiaexpress.in/india-uae-travel-update/ എന്ന വിലാസത്തിൽ നൽകിയിട്ടുള്ള യാത്രാ നിബന്ധനകൾ പ്രകാരം അബുദാബിയിലെത്തുന്നവർക്ക് 12 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സും വ്യക്തമാക്കിയിട്ടുണ്ട്. ഇൻഡിഗോ എയർലൈനും സമാനമായ അറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് ഔദ്യോഗിക അനുമതി നേടിയിട്ടുള്ള മുഴുവൻ ദുബായ് റെസിഡൻസി വിസകളിലുള്ളവർക്കും ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാമെന്ന് എമിറേറ്റ്സ് എയർലൈൻ ഓഗസ്റ്റ് 10-ന് രാവിലെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Etihad says 12 day quarantine is mandatory for those coming to Abu Dhabi from India

COMMENTS

Wordpress (0)
Disqus ( )