അബുദാബിയിലേക്ക്‌ പറക്കാൻ ഇനിയും സമയം എടുക്കും; ജൂലൈ 21 വരെ ഇന്ത്യയിൽ നിന്ന് വിമാന സർവീസ് ഇല്ല

വിമാന സർവീസ് പുനരാരംഭിക്കുന്നത് ഇനിയും വൈകുമെന്നു എത്തിഹാദ് എയർവേയ്സ് അധികൃതർ വ്യക്തമാക്കി

അബുദാബിയിലേക്ക്‌ പറക്കാൻ ഇനിയും സമയം എടുക്കും; ജൂലൈ 21 വരെ ഇന്ത്യയിൽ നിന്ന് വിമാന സർവീസ് ഇല്ല

ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക്‌ ജൂലൈ 21 വരെ യാത്രാ വിമാന സർവീസുണ്ടാകില്ലെന്ന് എത്തിഹാദ് എയർവേയ്സ്. വിമാന സർവീസ് പുനരാരംഭിക്കുന്നത് ഇനിയും വൈകുമെന്നു എത്തിഹാദ് എയർവേയ്സ് അധികൃതർ വ്യക്തമാക്കി.

ജൂലൈ 7 മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേയ്ക്ക് സർവീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായിലെ എമിറേറ്റ്സ് എയർലൈൻസ് നേരത്തേ അറിയിച്ചിരുന്നു. ഏപ്രിൽ 25 മുതലാണ് ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ പ്രവേശനവിലക്കേർപ്പെടുത്തിയത്.

COMMENTS

Wordpress (0)
Disqus (0 )