UAE CBSE exam | പത്താം ക്ലാസ് പരീക്ഷയിൽ യുഎഇയിൽ ഒന്നാമതെത്തിയത് എറണാകുളം സ്വദേശി

UAE CBSE exam | സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.8% മാർക്ക് നേടി യുഎഇയിൽ ഒന്നാമതെത്തിയത് മലയാളി വിദ്യാർഥിനി

UAE CBSE exam | പത്താം ക്ലാസ് പരീക്ഷയിൽ യുഎഇയിൽ ഒന്നാമതെത്തിയത് എറണാകുളം സ്വദേശി

UAE CBSE exam | സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.8% മാർക്ക് നേടി യുഎഇയിൽ ഒന്നാമതെത്തിയത് മലയാളി വിദ്യാർഥിനി. ആദ്യ മൂന്നു സ്ഥാനങ്ങളിലും മലയാളിത്തിളക്കം. എറണാകുളം ആലുവ ദേശം സ്വദേശി എ.എസ് രാജേഷ്–ഡോ. പ്രീത ദമ്പതികളുടെ മകൾ നന്ദനയാണ് 500ൽ 499 മാർക്കു (99.8%) നേടി യുഎഇയിൽ ഒന്നാമതെത്തിയത്. അബുദാബി ബ്രൈറ്റ് റൈഡേഴ്സ് സ്കൂളിലെതന്നെ മാനവ് കൗഷികുമായാണ് ഒന്നാം സ്ഥാനം പങ്കിട്ടത്.

ഒൻപതാം ക്ലാസിൽ ഹിന്ദിക്കു പകരമാണ് നന്ദന സ്പെഷ്യൽ അറബിക് തിരഞ്ഞെടുത്തത്. എല്ലാ വിഷയത്തിനും മുഴുവൻ മാർക്ക് ലഭിച്ചപ്പോൾ ഏറെ ഇഷ്ടത്തോടെ തിരഞ്ഞെടുത്ത അറബിക്കിൽ ഒരു മാർക്ക് നഷ്ടപ്പെട്ടതൊന്നും കാര്യമാക്കുന്നില്ല നന്ദന. ഇഷ്ട വിഷയം കണക്കും അറബികും തന്നെ. പ്ലസ് വണ്ണിന് ദുബായ് ഇന്ത്യൻ ഹൈസ്കൂളിൽ ചേർന്ന നന്ദനയ്ക്ക് എൻജനീയറിങ്ങിനു പോകാനാണ് താൽപര്യം. മാനവിന് ഹിന്ദിയിലാണ് ഒരു മാർക്ക് നഷ്ടമായത്.

രണ്ടാം സ്ഥാനം 4 പേർ പങ്കിട്ടു. ഇതേ സ്കൂളില‍െ വിദ്യാർഥി കുന്നംകുളം തിരുത്തിക്കാട് സ്വദേശി അക്ഷത് മനിയിൽ സനൽ, ഏതൻ ബ്രെയിൻ ഡി മെല്ലൊ, ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ ചാവക്കാട് സ്വദേശി ഫിദ റഷീദ്, ദുബായ് ജെംസ് ഔർ ഓൺ ഇന്ത്യൻ സ്കൂളിലെ പാലക്കാട് സ്വദേശി ഹെസ്സ ഒമർ മാലിക് എന്നിവരാണ് 99.6% മാർക്കോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. അജ്മാൻ ഗ്ലോബൽ ഇന്ത്യൻ സ്കൂളിലെ ഗംഗ ഉണ്ണിക്കൃഷ്ണൻ, അബുദാബി ബ്രൈറ്റ് റൈഡേഴ്സിലെ വിഷ്ണു മനോജ് എന്നിവരാണ് മൂന്നാം സ്ഥാനത്ത് (99.4%).

Ernakulam native student came first in the Class 10 examination for the UAE CBSE exam

COMMENTS

Wordpress (0)
Disqus ( )