ഒരു മാസം പഴക്കമുള്ള മൃതദേഹത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തിയെന്ന് ഡോക്ടർമാർ

30 ദിവസത്തിലേറെ പഴക്കമുള്ള നിലയിൽ കണ്ടെത്തിയ മൃതദേഹം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ആണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. | Doctors also found the presence of Covid in the one-month-old dead body in UAE

ഒരു മാസം പഴക്കമുള്ള മൃതദേഹത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തിയെന്ന് ഡോക്ടർമാർ

ദുബായ്: കോവിഡ് വൈറസിന്റെ സാന്നിധ്യം മൃതദേഹത്തിൽ ഒരു മാസകത്തോളം ഉണ്ടാകുമെന്ന് കണ്ടെത്തൽ. 30 ദിവസം വരെ മൃതദേഹത്തിൽ കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി ദുബായ് പൊലീസിലെ ഫോറൻസിക് ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞയിടെ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങളാണ് ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ പരിശോധനയ്ക്ക് ശേഷമുള്ള വിലയിരുത്തലുകളിലാണ് ഡോക്ടർമാർ ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. ഇതിൽ ഒന്നാമത്തെ മൃതദേഹം കടലിൽ നിന്നാണ് കണ്ടെത്തിയത്. 30 ദിവസത്തിലേറെ പഴക്കമുള്ള നിലയിൽ കണ്ടെത്തിയ മൃതദേഹം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ആണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

രണ്ടാമത്തേത്, 17 ദിവസങ്ങളായി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹത്തിൽ നടത്തിയ പരിശോധനയിലാണ്
കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഖലീജ് ടൈംസ് ആണ് ദുബായ് പൊലീസിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പരിശോധനാഫലങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്പെഷ്യലൈസ്ഡ് ജേണലുകളിൽ ഈ വിവരങ്ങൾ
പ്രസിദ്ധീകരിക്കാൻ തയ്യാറെടുക്കുകയാണെന്നും ദുബായ് പൊലീസിന്റെ ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ക്രിമിനോളജി ജനറല്‍ വിഭാഗത്തിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ ഡോ.അഹ്മദ് അല്‍ ഹാഷെമി ‘അല്‍ ബയാന്‍’ പത്രത്തിനോട് വ്യക്തമാക്കി.

Doctors also found the presence of Covid in the one-month-old dead body in UAE

COMMENTS

Wordpress (0)
Disqus ( )