കോവിഡ് വാക്‌സിന് പകരം കുത്തിവച്ചത് ആന്റി റാബിസ്; ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു
കൈവശമുണ്ടായിരുന്ന രേഖകള്‍ പരിശോധിക്കാതെ ആന്‍റി റാബിസ് വാക്‌സിന്‍ നഴ്‌സ് കുത്തിവയ്ക്കുകയായിരുന്നു
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു മെഡിക്കല്‍ സെന്ററില്‍ കോവിഡ് -19 വാക്സിനുപകരം ഒരാള്‍ക്ക് ആന്റി റാബിസ് മരുന്ന് നല്‍കി. തുടര്‍ന്ന് ഒരു ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു.
പ്രദേശവാസിയായ രാജ്കുമാര്‍ യാദവ് തിങ്കളാഴ്ച കൊറോണ വൈറസ് ബാധയ്ക്കെതിരായ പ്രതിരോധത്തിനായി കല്‍വ പ്രദേശത്തെ സിവില്‍ മെഡിക്കല്‍ സെന്ററില്‍ പോയി.
അദ്ദേഹം തെറ്റായ ക്യൂവിലാണ് നിന്നത്. രാജ്കുമാറിന്റെ കൈവശമുണ്ടായിരുന്ന രേഖകള്‍ പരിശോധിക്കാതെ ആന്‍റി റാബിസ് വാക്‌സിന്‍ നഴ്‌സ് കുത്തിവയ്ക്കുകയായിരുന്നു.
കുത്തിവയ്പ്പ് എടുത്ത ശേഷം എലിപ്പനി പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയതായി അറിയിച്ചതായി താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ടിഎംസി) വക്താവ് ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആ മനുഷ്യന്‍ പരിഭ്രാന്തനായി., പക്ഷേ അയാള്‍ സുഖമായിരിക്കുന്നു, സങ്കീര്‍ണതകളൊന്നുമില്ല, ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാക്‌സിന് നല്‍കുന്നതിന് മുമ്പ് സ്വീകരിക്കാനെത്തുന്നയാളുടെ രേഖകള്‍ കൃത്യമായി പരിശോധിക്കണമെന്ന് താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.
doctor and nurse suspended for giving anti-rabies drug instead of Covid vaccine