മോഹന്‍ലാല്‍ പൃഥ്വിയ്ക്ക് നല്‍കിയ സണ്‍ഗ്ലാസിന്‍റെ വില അറിയുമോ ? അമ്പരന്ന് ആരാധകര്‍

ഡിറ്റ മാച്ച്‌ ഫൈവ് ബ്രാന്‍ഡിന്റെ DRX-2087-B-BLU-GLD സണ്‍ ഗ്ലാസ് ആണ് മോഹന്‍ലാല്‍ പൃഥ്വിയ്ക്ക് സമ്മാനിച്ചിരിക്കുന്നത്

മോഹന്‍ലാല്‍ പൃഥ്വിയ്ക്ക് നല്‍കിയ സണ്‍ഗ്ലാസിന്‍റെ വില അറിയുമോ ? അമ്പരന്ന് ആരാധകര്‍

ലൂസിഫര്‍ സിനിമയില്‍ അബ്രാം ഖുറേഷി ഉപയോഗിച്ചിരുന്ന കൂളിംഗ് ഗ്ലാസ് പൃഥ്വിരാജിന് സമ്മാനമായി നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

മോഹന്‍ലാല്‍ നല്‍കിയ ഒരു സ്നേഹസമ്മാനത്തെ കുറിച്ച്‌ കഴിഞ്ഞ ദിവസം പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഡിറ്റ മാച്ച്‌ ഫൈവ് ബ്രാന്‍ഡിന്റെ DRX-2087-B-BLU-GLD സണ്‍ ഗ്ലാസ് ആണ് മോഹന്‍ലാല്‍ പൃഥ്വിയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ഏതാണ്ട് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ സണ്‍ ഗ്ലാസിന്റെ വില. ഡിറ്റാ മാച്ച്‌ സീരിസിലുള്ള ബ്ലൂ-യെല്ലോ ഗോള്‍ഡ് ഗ്ലാസാണ് ഇത്. ഇതിന്റെ ബ്ലാക്ക് ഗ്ലാസിനു തന്നെ 149,600 രൂപയാണ് വില.

“ഖുറേഷി അബ്രാം നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് സമ്മാനിച്ചപ്പോള്‍! നന്ദി ചേട്ടാ!” എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വി ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. പൃഥ്വിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈദരാബാദ് ആയിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍.

ആന്റണി പെരുമ്ബാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത്‌ ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, മല്ലിക സുകുമാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Do you know the price of the sunglasses given by Mohanlal to Prithviraj

COMMENTS

Wordpress (0)
Disqus (0 )