‘അംബാനി’ | പവർസ്റ്റാറിന് ശേഷം ദിലീപ് ചിത്രം; പേര് പുറത്ത് വിട്ടു സംവിധായകൻ ഒമർ ലുലു

‘അംബാനി’ | പവർസ്റ്റാറിന് ശേഷം ദിലീപ് ചിത്രം; പേര് പുറത്ത് വിട്ടു സംവിധായകൻ ഒമർ ലുലു

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒമർ ലുലു ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ബാബു ആന്റണി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് പവര്‍ സ്റ്റാര്‍. ചിത്രത്തിൽ ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എന്നാൽ പ്രേക്ഷകരെ ഏറെ ആകാംക്ഷ നിറച്ചു മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ദിലീപിനെ നായകനാക്കി സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ടെന്നു പറഞ്ഞ സംവിധായകൻ ചിത്രത്തിന് നൽകാൻ ഉദ്ദേശിക്കുന്ന പേരും പുറത്തുവിട്ടു. അംബാനി- ആൻ ഒമർ ബിസിനസ് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേരെന്ന് ഒമർ ലുലു ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

‘ഒമർ – ദിലീപ് ഒരു സിനിമ ഉണ്ടാകുവോ ?’ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘ എന്തായാലും ഉണ്ടാവും ‘അംബാനി-An Omar Business’ ഇങ്ങനെ ഒരു സബ്ജക്ട് മനസ്സിലുണ്ട്. പവർസ്റ്റാർ റിലീസ് കഴിഞ്ഞ് ഒരു പടം കൂടി ഉണ്ട് അത് കഴിഞ്ഞാൽ ദിലീപേട്ടനെ വെച്ച് ‘അംബാനി’ ചെയ്യണം എന്നൊക്കെയാണ് ആഗ്രഹം’ , ഒമർ ലുലു മറുപടി നൽകി.

അംബാനിയെ മാതൃകയാക്കി ബിസിനസ് ചെയ്യുന്ന കുശാഗ്ര ബുദ്ധിക്കാരനായ ബിസിനെസ്സുകാരന്റെ വേഷത്തിൽ ആണ് ദിലീപ് എത്തുന്നതെന്ന് ഒമർ ലുലു പറഞ്ഞു. ജോർജേട്ടൻസ് പൂരത്തിനു ശേഷം തൃശൂർ സ്ലാങ്ങിൽ എത്തുന്ന ദിലീപ് ചിത്രം എന്ന പ്രത്യേകതയും ‘അംബാനി’ക്കു ഉണ്ട്.

Director Omar Lulu plans a Dileep movie after Powerstar

COMMENTS

Wordpress (0)
Disqus ( )