ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് വിമാനം; ആദ്യവിമാനം കൊച്ചിയിൽ നിന്ന്
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് കുവൈറ്റ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. | Direct flight from India to Kuwait The first flight from Kochi
കുവൈറ്റ് സിറ്റി: ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാനത്തിന് അനുമതി നൽകി കുവൈറ്റ് വ്യോമയാന വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള ആദ്യവിമാനം കൊച്ചിയിൽ നിന്ന് പുറപ്പെടും. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസിന് ആഴ്ചയിൽ 5528 സീറ്റ് ആണ് കുവൈറ്റ് വ്യോമയാന പകുപ്പ് അനുവദിച്ചിരിക്കുന്നത്.
ഈ സീറ്റുകളിൽ പകുതി കുവൈത്തി വിമാന കമ്പനികളായ കുവൈറ്റ് എയർവേസും ജസീറ എയർവേസും പങ്കിട്ടെടുക്കും. ഇന്ത്യൻ വ്യോമസേന വകുപ്പിന് കുവൈറ്റ് വ്യോമസേന മേധാവി അയച്ച യൂസുഫ് അൽ ഫൗസാൻ അയച്ച കത്തിൽ ഇന്ത്യൻ വിമാന കമ്പനികളുടെ വിഹിതം വീതിച്ചു നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് കുവൈറ്റ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കുവൈറ്റിലേക്ക് പോകേണ്ടവർ യു എ ഇയിൽ എത്തി ക്വാറന്റീൻ പൂർത്തിയാക്കി ആയിരുന്നു കുവൈറ്റിലേക്ക് പോയിരുന്നത്.
Direct flight from India to Kuwait The first flight from Kochi