ഷഹീൻ ചുഴലിക്കാറ്റിൽ ഒമാനിൽ കൊല്ലപ്പെട്ടത് 13 പേർ
ഒമാനിലെ നോർത്ത് അൽ ബതീനയിലെ ഷഹീനിൽ ഏഴുപേരാണ് മരിച്ചത്. ഞായറാഴ്ച കുട്ടി ഉൾപ്പെടെ മൂന്നു പേർ മരിച്ചിരുന്നു. | Death toll in Cyclone Shaheen now 13 as storm churns in Oman

മസ്കറ്റ്: ഷഹീൻ ചുഴലിക്കാറ്റിൽ ഒമാനിൽ ആകെ 13 പേർ മരിച്ചു. ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമാണ് 13 പേർ മരിച്ചത്. ഏതാനും പേരെ കാണാതായതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഒമാനിലെ നോർത്ത് അൽ ബതീനയിലെ ഷഹീനിൽ ഏഴുപേരാണ് മരിച്ചത്. ഞായറാഴ്ച കുട്ടി ഉൾപ്പെടെ മൂന്നു പേർ മരിച്ചിരുന്നു.
ശക്തമായ കാറ്റിലും മഴയിലും പലയിടത്തും വെള്ളം കയറിയതോടെ ചില സ്ഥലങ്ങൾ ഒറ്റപ്പെട്ട് പോയിരുന്നു. വൈദ്യുതി മുടങ്ങുകയും റോഡുകൾ തകരുകയും ചെയ്തു. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉണ്ടായി.
Death toll in Cyclone Shaheen now 13 as storm churns in Oman