യൂസഫലിക്ക് ആദരം; ഷോപ്പിംഗ് മാളിലെ സാധനങ്ങൾ കൊണ്ട് മുഖചിത്രം ഒരുക്കി ഡാവിഞ്ചി സുരേഷ്

ഡാവിഞ്ചി സുരേഷ് ഈ ചിത്രം നിർമിക്കുന്നതിന്റെ വിഡിയോ ഇപ്പോൾ വൈറലാണ്

യൂസഫലിക്ക് ആദരം; ഷോപ്പിംഗ് മാളിലെ സാധനങ്ങൾ കൊണ്ട് മുഖചിത്രം ഒരുക്കി ഡാവിഞ്ചി സുരേഷ്

എം.എ യൂസഫലിക്കുള്ള ആദരവായി കൊടുങ്ങല്ലൂരിലെ സെൻട്രോ മാളിൽ മുഖചിത്രം തീർത്ത് പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷ്‌. മാളിലെ എല്ലാ കടകളിൽ നിന്നുമെടുത്ത വിവിധ സാധനങ്ങൾ കൊണ്ടാണ് സുരേഷ്‌, യൂസഫലിയുടെ മുഖചിത്രം തീര്‍ത്തത്. 12 മണിക്കൂറാണ് ഇതിനായി ചിലവഴിച്ചത്

ലോകം മുഴുവന്‍ മാളുകള്‍ ഉള്ള എം എ യൂസഫിയോടുള്ള ആദര സൂചകമായിയാണ് കൊടുങ്ങല്ലൂരിലെ സെൻട്രോ മാൾ ഇത്തരമൊരു കലാസൃഷ്ടിക്ക് വേദിയൊരുക്കിയത്. തറയില്‍ നിന്ന് പന്ത്രണ്ടടി ഉയരവും ഇരുപത്തഞ്ചടിനീളത്തിലും ആണ് ത്രിമാന ആകൃതിയില്‍ ചിത്രമുണ്ടാക്കിയത്. ഡാവിഞ്ചി സുരേഷ് ഈ ചിത്രം നിർമിക്കുന്നതിന്റെ വിഡിയോ ഇപ്പോൾ വൈറലാണ്.

തുണികളും സ്റ്റേഷനറി സാധനങ്ങളും ബാഗ്, ചെരുപ്പ് അലങ്കാര വസ്തുക്കള്‍ തുടങ്ങിയ നിരവധി സാധനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഒറ്റനോട്ടത്തില്‍ കുറെ സാധനങ്ങള്‍ അടുക്കി വെച്ചപോലെ തോന്നുമെങ്കിലും, ഒരു കോണില്‍ നിന്ന് നോക്കുമ്പോഴാണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ രൂപം ദര്‍ശിക്കാനാവുന്നത്. നേരത്തെ മെസ്സിയുടെ ചിത്രവും സുരേഷ് ഇങ്ങനെയാണ് രൂപപ്പെടുത്തിയെടുത്തത്.

വീഡിയോ കാണാം

Da Vinci Suresh makes the installation of MA Yousafali at Centro Mall Kodungallur

COMMENTS

Wordpress (0)
Disqus ( )