Cryptocurrency | XRP, പോൾക്കാഡോട്ട് വിലകൾ 11% വരെ ഉയർന്നു
ബിറ്റ്കോയിന്റെ വില നിലവിൽ $54,475.28 ആണ്
ക്രിപ്‌റ്റോകറൻസി വില ഒക്ടോബർ 10നും ഉയർന്ന് തന്നെ നിൽക്കുന്നു. ബിറ്റ്കോയിന്റെ വില നിലവിൽ $54,475.28 ആണ്. അതിന്റെ ആധിപത്യം നിലവിൽ 44.71 ശതമാനമാണ്, ഈ ദിവസത്തിൽ മാത്രം 0.15 ശതമാനം വർദ്ധനവാണ്.
അതേസമയം റാൻസംവെയറിന്റെയും മറ്റ് സൈബർ കുറ്റകൃത്യങ്ങളുടെയും വർദ്ധിച്ചുവരുന്ന ഭീഷണി നേരിടാൻ ക്രിപ്‌റ്റോകറൻസി മാർക്കറ്റിന്റെ വിശാലമായ മേൽനോട്ടം അമേരിക്കയിലെ വൈറ്റ് ഹൗസ് പരിഗണിക്കുന്നുണ്ടെന്ന് വക്താവ് പറഞ്ഞു.
റാൻസംവെയർ കുറ്റവാളികൾ ഉൾപ്പെടെയുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ക്രിപ്‌റ്റോകറൻസിയും മറ്റ് ഡിജിറ്റൽ ആസ്തികളും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള വഴികൾ പരിശോധിക്കാൻ എൻഎസ്‌സിയും എൻഇസിയും ഏകോപിപ്പിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് പറഞ്ഞു.
Cryptocurrency Prices Today on October 10 XRP and Polkadot surge up to 11 percent