ഗ്രേറ്റർ മാഞ്ചസ്റ്ററിൽ കോവിഡ് വ്യാപനം കൂടുതൽ; മലയാളികൾ ആശങ്കയിൽ

മലയാളികൾ ഏറെയുള്ള ഗ്രേറ്റർ മാഞ്ചസ്റ്ററിൽ കോവിഡിന്റെ ആഘാതം കൂടുതലെന്ന് പഠന റിപ്പോർട്ട്. പ്രവാസി മലയാളികൾ ഏറെയുള്ള സ്ഥലമാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ. ഇംഗ്ലണ്ടിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് 25 ശതമാനം കൂടുതൽ മരണനിരക്ക് ഇവിടെ കൂടുതലാണെന്നുള്ള റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.
പകർച്ചവ്യാധിയുടെ ആധിക്യംമൂലം ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മറ്റ് ആരോഗ്യപ്രശ്നങ്ങളും വഷളായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗ്രേറ്റർ മാഞ്ചസ്റ്റർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പാർട്ണർഷിപ്പ് ആണ് പഠനത്തിന് നേതൃത്വം നൽകിയത്.
2021 മാർച്ച് വരെയുള്ള 13 മാസങ്ങളിൽ 19 പേരാണ് കോവിഡ് ബാധിച്ച് ഗ്രേറ്റർ മാഞ്ചസ്റ്ററിൽ മരിച്ചത്. പഠനം നടത്തിയ സ്ഥലങ്ങളിൽ ഏറ്റവും കൂടുതൽ മരണനിരക്കുള്ള മൂന്നാമത്തെ സ്ഥലമാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ.
വെസ്റ്റ് മിഡ്‌ലാന്റ്സിനും ഗ്രേറ്റർ ലണ്ടനും പിന്നിലായി മൂന്നാമതാണ് ഗ്രേറ്റർ മാഞ്ചസ്റ്ററിൻെറ സ്ഥാനം. കോവിഡ് മരണനിരക്ക് കൂടിയ സ്ഥലങ്ങളിൽ ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം കുറഞ്ഞതായി പഠനത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.