യുഎഇയില്‍ 329 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് മൂന്ന് മരണം
ഇന്ന് യു എ ഇയിൽ 401 പേർ കോവിഡ് മുക്തരായി. | Covid confirmed to 329 more in UAE

അബുദാബി: ഇന്ന് യു എ ഇയിൽ പുതിയതായി കോവിഡ് ബാധിച്ചത് 329 പേർക്ക് കൂടി. മൂന്നു പേരാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് യു എ ഇയിൽ മരിച്ചത്. അതേസമയം, ഇന്ന് യു എ ഇയിൽ 401 പേർ കോവിഡ് മുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആകെ 2,82,897 പരിശോധനകളാണ് നടത്തിയത്. ഈ പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതു വരെയുള്ള കണക്കുകൾ അനുസരിച്ച് ആകെ 7,33,972 പേര്‍ക്കാണ് യു എ ഇയിൽ കോവിഡ് സ്ഥിരീകരിച്ചത്.
ഇവരില്‍ 7,26,035 പേര്‍ രോഗമുക്തരാവുകയും 2,083 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 5,854 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Covid confirmed to 329 more in UAE