കോവിഡിനെ പിടിച്ചുകെട്ടി ഒമാൻ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 34 പേര്‍ക്ക് മാത്രം
390 പേർ കൂടി കോവിഡിൽ നിന്ന് രോഗമുക്തി നേടി. | Covid confirmed only 34 people In Oman today

മസ്‌കത്ത്: ഒമാനിൽ കോവിഡ് രോഗബാധിതരിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിനിടെ 390 പേർ കൂടി കോവിഡിൽ നിന്ന് രോഗമുക്തി നേടി.
ഒമാനിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് ആകെ 3,03,673 പേർക്കാണ്. ഇതിൽ 2,96,917 പേരും കോവിഡ് മുക്തരായി. 4,095 പേർക്കാണ് ഒമാനിൽ കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ ആറ് കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്.
നിലവിൽ കോവിഡ് ബാധിച്ച് 43 പേരാണ് ഒമാനിലെ ആശുപത്രികളില്‍ കഴിയുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Covid confirmed only 34 people In Oman today