യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 833 പേർക്ക്; മൂന്നുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു
യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 833 പേർക്ക്

അബുദാബി: യു എ ഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 833 പേർക്ക്. രാജ്യത്തെ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. രാജ്യത്ത് കോവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചതായി സ്ഥിരീകരിച്ചു.
അതേസമയം, കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന 1,127 പേർ സുഖം പ്രാപിച്ചു. പുതിയതായി 2,82,015 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതിൽ നിന്നാണ് 833 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
കണക്കുകൾ അനുസരിച്ച് ഇതുവരെ 7,26,025 പേർക്ക് യു എ ഇയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരിൽ തന്നെ 7,16,231 പേർ രോഗവിമുക്തരായിട്ടുണ്ട്. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 2,053 പേരാണ് മരണപ്പെട്ടിരിക്കുന്നത്.
നിലവിൽ യു എ ഇയിൽ 7,741 കോവിഡ് രോഗികളാണ് ഉള്ളത്.
Covid confirmed for 833 people in UAE today