യുഎഇയില്‍ ഇന്ന് 286 പേര്‍ക്ക് കൂടി കോവിഡ്, 24 മണിക്കൂറിനിടെ നാല് മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് നാലുപേരാണ് മരിച്ചത്. | Covid confirmed 286 more in the UAE today

അബുദാബി: പുതിയതായി ഇന്ന് യു എ ഇയിൽ കോവിഡ് സ്ഥിരീകരിച്ചത് 286 പേർക്ക്. 350 പേർ രോഗമുക്തരായി. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് നാലുപേരാണ് മരിച്ചത്.
പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത് പുതിയതായി നടത്തിയ 2,61,852 പരിശോധനകളില്‍ നിന്നാണ്.
ഇതുവരെ ആകെ 7,35,180 പേര്‍ക്കാണ് യു എ ഇയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7,27,516 പേര്‍ രോഗമുക്തരായപ്പോൾ 2,094 പേർ മരണപ്പെട്ടു. നിലവില്‍ 5,570 കോവിഡ് രോഗികളാണ് യു എ ഇയിൽ ഉള്ളത്.
കോവിഡ് രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾക്ക് ഭാഗികമായി ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്ന വാഹനങ്ങളിലും
ബീച്ചുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഈയാഴ്ച അധികൃതര്‍ അറിയിച്ചിരുന്നു.
Covid confirmed 286 more in the UAE today