ഇന്ന് യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചത് 176 പേർക്ക്; ഒരു മരണം

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന 258 പേർ ഇന്ന് രോഗമുക്തരായി. | Covid confirmed 176 people in UAE today

ഇന്ന് യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചത് 176 പേർക്ക്; ഒരു മരണം

അബുദാബി: ഇന്ന് യു എ ഇയിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത് 176 പേർക്ക്. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ഒരു മരണമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന 258 പേർ ഇന്ന് രോഗമുക്തരായി.

പുതിയതായി 3,64,073 കോവിഡ് പരിശോധനകളാണ് നടത്തിയത്. അതിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ, യുഎഇയില്‍ 7,37,073 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 730,093 പേര്‍ രോഗമുക്തരായി.

രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത് 2,104 പേരാണ്. യു എ ഇയിൽ നിലവില്‍ 4,876 കോവിഡ് രോഗികളാണ് ഉള്ളത്. ഇതുവരെ, 8.51 കോടിയിലധികം കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

Covid confirmed 176 people in UAE today

COMMENTS

Wordpress (0)
Disqus (0 )