പ്രവാചകൻ മുഹമ്മദിനെ വരച്ച് വിവാദത്തിലായ കാർട്ടൂണിസ്റ്റ് റോഡപകടത്തിൽ മരിച്ചു

പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ വരച്ച് വിവാദത്തിലായ കാർട്ടൂണിസ്റ്റാണ് അദ്ദേഹം. | Controversial cartoonist Lars Vilks who painted the Prophet Muhammad died in a road accident

പ്രവാചകൻ മുഹമ്മദിനെ വരച്ച് വിവാദത്തിലായ കാർട്ടൂണിസ്റ്റ് റോഡപകടത്തിൽ മരിച്ചു

സ്‌റ്റോക്ക്‌ഹോം: സ്വീഡിഷ് കാർട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്‌സ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച ആയിരുന്നു സംഭവം. 75 വയസ് ആയിരുന്നു. പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ വരച്ച് വിവാദത്തിലായ കാർട്ടൂണിസ്റ്റാണ് അദ്ദേഹം.

ലാർസ് വിൽക്സിനൊപ്പം സംരക്ഷണച്ചുമതലയുള്ള രണ്ട് പൊലീസുകാരും ഉണ്ടായിരുന്നു. ഇവരും അപകടത്തിൽ മരിച്ചതായി സ്വീഡിഷ് പൊലീസ് സ്ഥിരീകരിച്ചു. ഒരു ട്രക്കുമായി ഇവര്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ലാർസ് വിൽക്സിന്റെ വിവാദത്തിലായ കാർട്ടൂൺ 2007ൽ ആയിരുന്നു പ്രസിദ്ധീകരിച്ചത്. പ്രവാചകന്റെ തല പട്ടിയുടെ ശരീരത്തോട് ചേർത്ത് ആയിരുന്നു കാര്‍ട്ടൂണ്‍. ഇത്തരത്തിൽ കാർട്ടൂൺ വരച്ചത് ദൈവനിന്ദയാണെന്ന് പറഞ്ഞായിരുന്നു കാര്‍ട്ടൂണിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നത്. ഈ സംഭവത്തിനു ശേഷം ഇദ്ദേഹത്തിന് എതിരെ ഒരുപാട് വധഭീഷണികൾ ഉണ്ടായിരുന്നു. 2015ല്‍ ഇദ്ദേഹത്തിനെതിരെ വധശ്രമവുമുണ്ടായി.

അല്‍-ഖ്വയിദ വില്‍ക്‌സിനെ വധിക്കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് പൊലീസ് സംരക്ഷണയിൽ ആയിരുന്നു വില്‍ക്‌സ് കഴിഞ്ഞിരുന്നത്.

Controversial cartoonist Lars Vilks who painted the Prophet Muhammad died in a road accident

COMMENTS

Wordpress (0)
Disqus (0 )