Chicago Malayalee Association | കിഡ്സ് കോർണർ പ്രസംഗ പരിശീലന ക്ലാസ് നടത്തി
Chicago Malayalee Association | ഷിക്കാഗോ മലയാളി അസോസിയേഷൻ വളർന്നു വരുന്ന തലമുറയുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവവൽക്കരണത്തിനുമായി രൂപവൽക്കരിച്ചിട്ടുള്ള കിഡ്സ് കോർണറിന്റെ രണ്ടാമത്തെ ക്ലാസ് അസോസിയേഷൻ ഹാളിൽ വച്ച് നടന്നു. സംസ്ഥാനതല ഹൈസ്കൂൾ പ്രസംഗ മത്സരത്തിനു പല പ്രാവശ്യം ഒന്നാം സ്ഥാനം നേടിയ മെഗൻ മനോജാണ് വിദ്യാർഥികൾക്കായി ക്ലാസ് നടത്തിയത്.
സഭാകമ്പം ഇല്ലാതെ എങ്ങനെ ഒരു പ്രസംഗകൻ ആകാം എന്ന് സ്വന്തം അനുഭവത്തിൽ കൂടി വിദ്യാർഥികൾക്ക് മെഗൻ വിവരിച്ചു കൊടുത്തു. സ്കൂൾ – കോളേജ് തലത്തിൽ സ്പീച്ച് ക്ലാസിലും ഡിബേറ്റ് ക്ലാസിലും ചേരാൻ ലഭിക്കുന്ന അവസരം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നും ഒപ്പം വായനാശീലവും പ്രസംഗ പരിശീലനവും വളർത്തുകയും ചെയ്യണമെന്ന് നിയമ വിദ്യാർഥി കൂടിയായ മെഗൻ പറഞ്ഞു.
കിഡ്സ് കോർണറിന്റെ മുഖ്യ ആകർഷകമായ യോഗാ ക്ലാസിനും ഡാൻസിനും സാറ അനിൽ നേതൃത്വം നൽകി. പ്രസിഡന്റ് ജോൺസൺ കണ്ണുക്കാടൻ കിഡ്സ് കോർണറിന്റെ പ്രധാന്യത്തെ കുറിച്ച് തന്റെ സ്വാഗത പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ജനറൽ കോർഡിനേറ്റർ ജെസി റിൻസി കിഡ്സ് കോർണർ ക്രീഡ് വിദ്യാർഥികൾക്കായി ചൊല്ലികൊടുത്തു.
അടുത്ത കിഡ്സ് കോർണർ പരിപാടി ഓഗസ്റ്റ് 27ന് സിഎംഎ ഹാളിൽ വച്ച് വൈകിട്ട് ഏഴു മണിക്ക് ഷിജി അലക്സ് ക്ലാസുകൾ നയിക്കുന്നതാണ്. എല്ലാ മാതാപിതാക്കളും പ്രസ്തുത പരിപാടിയിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ ശ്രമിക്കണമെന്ന് ഷിക്കാഗോ മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Chicago Malayalee Association conducted Kids Corner Speech Training Class