കൊച്ചിയിൽ നിന്ന് മസ്കത്തിലേക്ക് ഒക്ടോബർ രണ്ടിന് ചാർട്ടേഡ് വിമാന സർവീസ്

സ്വകാര്യ ട്രാവൽ ഏജൻസിയാണ് ചാർട്ടേഡ് വിമാന സർവീസ് കുറഞ്ഞ നിരക്കിൽ ഒരുക്കുന്നത്. | Chartered flight from Kochi to Muscat on October 2

കൊച്ചിയിൽ നിന്ന് മസ്കത്തിലേക്ക് ഒക്ടോബർ രണ്ടിന് ചാർട്ടേഡ് വിമാന സർവീസ്

മസ്‍കത്ത്: കൊച്ചിയിൽ നിന്ന് മസ്കത്തിലേക്ക് ഒക്ടോബർ രണ്ടിന് ചാർട്ടേഡ് വിമാനം. സ്വകാര്യ ട്രാവൽ ഏജൻസിയാണ് ചാർട്ടേഡ് വിമാന സർവീസ് കുറഞ്ഞ നിരക്കിൽ ഒരുക്കുന്നത്.

ഒക്ടോബർ രണ്ടാം തീയതി ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം ഏഴു മണിക്കാണ് വിമാനം പുറപ്പെടുക. അന്നുതന്നെ രാത്രി ഒമ്പതു മണിയോടെ വിമാനം മസ്കത്തിൽ എത്തും.

വിമാനം ചാർട്ട് ചെയ്യുന്നത് മസ്കത്തിലെ റോയൽ കിങ് ട്രാവൽസാണ്. എല്ലാ നികുതികളും ഉൾപ്പെടെ 28,950 രൂപയാണ് യാത്രാനിരക്കെന്ന് റോയൽ കിങ് ട്രാവൽസ് അറിയിച്ചു.

ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍, ഒമാൻ: 00968 – 99775540/91719189, കേരളം 0091 – 7561832071/8086358819. ഇ-മെയിൽ : booking@rktmc.com. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള നിബന്ധനകൾ പാലിക്കണം.

Chartered flight from Kochi to Muscat on October 2

COMMENTS

Wordpress (0)
Disqus ( )