വ്യാജ കോവിഡ് പരിശോധന ഫലവുമായി സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമം; വ്യവസായിക്ക് 12 മാസം ജയിൽ ശിക്ഷ

നേരത്തെ നടത്തിയ പി സി ആർ പരിശോധനാ ഫലത്തിൽ കമ്പ്യൂട്ടർ സഹായത്തോടെ തിയതി മാറ്റിയാണ് യാത്ര ചെയ്യാൻ ശ്രമിച്ചത്. | Businessman convicted of trying to enter Saudi Arabia with fake Covid test results

വ്യാജ കോവിഡ് പരിശോധന ഫലവുമായി സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമം; വ്യവസായിക്ക് 12 മാസം ജയിൽ ശിക്ഷ

മനാമ: വ്യാജ കോവിഡ് പരിശോധനാ ഫലവുമായി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ ശ്രമിച്ച വ്യവസായി പിടിയിലായി. ബഹ്റിനിൽ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ ശ്രമിച്ച വ്യവസായിയാണ് പിടിയിലായത്. ഇയാൾക്ക് 12 മാസം ജയിൽ ശിക്ഷ വിധിച്ചു. നേരത്തെ നടത്തിയ പി സി ആർ പരിശോധനാ ഫലത്തിൽ കമ്പ്യൂട്ടർ സഹായത്തോടെ തിയതി മാറ്റിയാണ് യാത്ര ചെയ്യാൻ ശ്രമിച്ചത്.

കിങ് ഫഹദ് കോസ് വേയിൽ വെച്ച് ജൂൺ മുന്നിന് ആയിരുന്നു അറസ്റ്റ്. ഏപ്രിൽ പതിനാലിന് നടത്തിയ കോവിഡ് പരിശോധന ഫലത്തിൽ ജൂൺ മൂന്ന് എന്ന് തിരുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹൈ ക്രിമിനിൽ കോടതി ശിക്ഷ വിധിച്ചത്. സൗദി അറേബ്യയിൽ താമസിക്കുന്ന തന്റെ മകൻ രോഗി ആയിരുന്നുവെന്നും മകന്റെ അടുത്ത് എത്രയും പെട്ടെന്ന് എത്താനുള്ള നല്ല ഉദ്ദേശത്തോടെയാണ് പി സി ആർ പരിശോധനാഫലം തിരുത്തിയതെന്നും ഇയാൾ കോടതിയിൽ വാദിച്ചു.

സൗദി അധികൃതര്‍ കോസ്‍വേയില്‍ പരിശോധന നടത്തിയപ്പോള്‍ കോവിഡ് റിസള്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് കാണാത്തതിനെ തുടർന്ന് സംശയം തോന്നുകയായിരുന്നു. ഇതോടെ ബഹ്റിനിലെ ‘BeAware‍’ ആപ് കാണിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോൾ, അവസാനം പരിശോധന നടത്തിയത് ഏപ്രില്‍ മാസത്തിലാണെന്ന് കണ്ടെത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ അതേസമയം, കോസ് വേയിൽ വെച്ച് അറസ്റ്റിലായ തനിക്ക് മകനെ ആശുപത്രിയിൽ പോയി സന്ദർശിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

Businessman convicted of trying to enter Saudi Arabia with fake Covid test results

COMMENTS

Wordpress (0)
Disqus ( )