Mohanlal Kumaran | വ്യവസായിയും സിനിമ നിർമ്മാതാവുമായ മോഹൻലാൽ കുമാരൻ ലണ്ടനിൽ അന്തരിച്ചു

Mohanlal Kumaran | വ്യവസായിയും സിനിമ നിർമ്മാതാവുമായ മോഹൻലാൽ കുമാരൻ ലണ്ടനിൽ അന്തരിച്ചു

ലണ്ടനിലെ ഈസ്റ്റ് ഹാമിൽ താമസിക്കുന്ന വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ മോഹൻലാൽ കുമാരൻ അന്തരിച്ചു. ലണ്ടനിലെ സെന്റ് ബാർത്തലോമിവ് ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

കൊല്ലം ജില്ലയിലെ കരുനാഗപള്ളിയിൽ കൊച്ചായത്തു ഹൗസിലെ അംഗമാണ് മോഹൻലാൽ കുമാരൻ. 64 വയസായിരുന്നു. പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, സിനിമ നിർമ്മാണം അങ്ങനെ പല മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് മോഹൻലാൽ കുമാരൻ. ‘English- an autumn in London’, ‘കിലുക്കം കിലുകിലുക്കം’ എന്നീ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു.

രാഗിനിയാണ് ഭാര്യ. അശ്വതിയെയും ആരതി എന്നീ രണ്ട് പെൺമക്കളാണ്.

Businessman and filmmaker Mohanlal Kumaran has died in London

COMMENTS

Wordpress (0)
Disqus ( )