കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധമല്ല

കുവൈറ്റ് അംഗീകരിക്കാത്ത വാക്സിനുകൾ സ്വീകരിച്ചവർ കുവൈറ്റിൽ അംഗീകരിക്കപ്പെട്ട വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിക്കേണ്ടതാണ്. | booster dose not mandatory for travel in kuwait

കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധമല്ല

കുവൈറ്റ് സിറ്റി: പൊതുജനങ്ങൾക്ക് മൂന്നാമത്തെ കോവിഡ് വാക്സിൻ അഥവാ ബൂസ്റ്റർ ഡോസ് നൽകാൻ ഒരുങ്ങി കുവൈറ്റ്. ബൂസ്റ്റർ ഡോസിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എന്നാൽ, യാത്ര ചെയ്യുന്നതിനുള്ള നടപടികൾ അതേ രീതിയിൽ തന്നെ തുടരും.

ഫൈസർ, ഓക്സ്ഫോർഡ്, മൊഡേണ എന്നീ കോവിഡ് വാക്സിനുകളുടെ രണ്ട് ഡോസുകൾ സ്വീകരിച്ചവർക്കും ജോൺസൺ ആൻഡ് ജോൺസൺ വാക്സിന്റെ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും കുവൈറ്റിലേക്ക് പ്രവേശനാനുമതി ഉണ്ട്. അതേസമയം, കുവൈറ്റ് അംഗീകരിക്കാത്ത വാക്സിനുകൾ സ്വീകരിച്ചവർ കുവൈറ്റിൽ അംഗീകരിക്കപ്പെട്ട വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിക്കേണ്ടതാണ്.

അതേസമയം, മൂന്നാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കുന്നത് കൊറോണവൈറസിന് എതിരെയുള്ള പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനാണ്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറു മാസത്തിനു ശേഷമാണ് ബൂസ്‌റ്റർ ഡോസ് സ്വീകരിക്കേണ്ടത്.

booster dose not mandatory for travel in kuwait

COMMENTS

Wordpress (0)
Disqus ( )