സ്‍പുട്‍നിക് വാക്സിൻ എടുത്തവര്‍ക്ക് ബഹ്റിനില്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി

രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം പൂർത്തിയാക്കിയവർക്കാണ് മൂന്നാം ഡോസ് നൽകുക. | Booster dose approved in Bahrain for those who have taken the Sputnik vaccine

സ്‍പുട്‍നിക് വാക്സിൻ എടുത്തവര്‍ക്ക് ബഹ്റിനില്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി

മനാമ: ബഹ്റിനിൽ സ്പുട്നിക് വാക്സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് എടുക്കാൻ അനുമതി. പതിനെട്ട് വയസിനു മുകളിൽ പ്രായമുള്ളവർക്ക് ആയിരിക്കും ബൂസ്റ്റർ ഡോസ് ലഭിക്കുക. ഇത്തരത്തിൽ ബൂസ്റ്റർ ഡോസ് എടുക്കാൻ യോഗ്യരായവർക്ക് മൂന്നാം ഡോസിനായി ഫൈസർ ബയോഎൻടെക് വാക്സിനോ സ്പുട്നിക് വാക്സിനോ തെരഞ്ഞെടുക്കാം.

രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം പൂർത്തിയാക്കിയവർക്കാണ് മൂന്നാം ഡോസ് നൽകുക. ഇത് സംബന്ധിച്ച തിരുമാനത്തിന് ആരോഗ്യമന്ത്രാലയത്തിലെ വാക്സിനേഷൻ കമ്മിറ്റി അംഗീകാരം നൽകിയതായി നാഷണൽ കോവിഡ് ടാസ്ക് ഫോഴ്സ് കഴിഞ്ഞദിവസം അറിയിച്ചു.

ഇതാദ്യമായാണ് ലോകത്ത് ഒരു രാജ്യം സ്പുട്നിക് വാക്സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. ബൂസ്റ്റർ ഡോസിന് യോഗ്യരായവർക്ക് ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റായ
healthalert.gov.bh വഴിയോ BeAware മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ബൂസ്റ്റർ ഡോസിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Booster dose approved in Bahrain for those who have taken the Sputnik vaccine

COMMENTS

Wordpress (0)
Disqus ( )