പ്രിയദർശിനി കൾച്ചറൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒമാനിൽ രക്തദാന ക്യാമ്പ്

ഒമാൻ ആരോഗ്യമന്ത്രാലയത്തിന്റെ മസ്കറ്റിലെ ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ ആയിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. | Blood Donation Camp in Oman led by Priyadarshini Cultural Congress

പ്രിയദർശിനി കൾച്ചറൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒമാനിൽ രക്തദാന ക്യാമ്പ്

മസ്കറ്റ്: ഒമാനിലെ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് പ്രവർത്തകർ
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒമാൻ ആരോഗ്യമന്ത്രാലയത്തിന്റെ മസ്കറ്റിലെ ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ ആയിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

കണ്‍വീനര്‍ റെജി കെ തോമസിന്റെ നേതൃത്വത്തിൽ ആയിരുന്നു രക്തദാന ക്യാമ്പ് നടത്തിയത്. കോവിഡ് പ്രോട്ടോക്കോൾ നിബന്ധനകൾക്ക് വിധേയമായി ആയിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ക്യാമ്പിൽ പങ്കെടുത്ത രക്തദാതാക്കൾ പാലിച്ചിരുന്നു.

മസ്‌കറ്റ് പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുറമേ ഒമാനിലെ വിവിധ പ്രദേശങ്ങളിൽ താമസിച്ചു വരുന്ന പ്രവാസികളും രക്തദാന ക്യാമ്പിൽ പങ്കെടുത്തുവെന്നും സംഘാടകർ അറിയിച്ചു.

Blood Donation Camp in Oman led by Priyadarshini Cultural Congress

COMMENTS

Wordpress (0)
Disqus ( )