ഇസ്രയേലിലേക്ക് നേരിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ച് ബഹ്റിൻ ദേശീയ വിമാന കമ്പനി
സെപ്തംബർ 30 മുതൽ രണ്ട് പ്രതിവാര സർവീസുകൾ ടെൽ അവീവിലേക്ക് ഉണ്ടാകുമെന്ന് ഗൾഫ് എയർ അറിയിച്ചു. | Bahrain National Airline Gulf Air announces direct flights to Israel

മനാമ: ഇസ്രയേലിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ബഹ്റിൻ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ. ഇസ്രയേലിലെ ടെൽ അവീവിലേക്ക് നേരിട്ടുള്ള സർവീസുകൾ ആണ് ഗൾഫ് എയർ പ്രഖ്യാപിച്ചത്. സെപ്തംബർ 30 മുതൽ രണ്ട് പ്രതിവാര സർവീസുകൾ ടെൽ അവീവിലേക്ക് ഉണ്ടാകുമെന്ന് ഗൾഫ് എയർ അറിയിച്ചു.
ചരിത്രപരമായ ബഹ്റിൻ – ഇസ്രയേൽ ബന്ധത്തിന്റെ ഭാഗമായി ടെല്‍ അവീവിലേക്കുള്ള റൂട്ട് ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഗള്‍ഫ് എയര്‍ ആക്ടിങ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്യാപ്റ്റന്‍ വലീദ് അല്‍ അലാവി പറഞ്ഞു.
ബഹ്‌റിനും ഇസ്രയേലും തമ്മില്‍ കഴിഞ്ഞവര്‍ഷം നിരവധി നയതന്ത്ര കരാറുകൾ ഒപ്പു വെച്ചിരുന്നു. ഈ കരാറുകളുടെ തുടർച്ചയായാണ് വിമാന സർവീസ് ആരംഭിക്കുന്നത്.
Bahrain National Airline Gulf Air announces direct flights to Israel