Bahrain | വാക്സിൻ വിതരണത്തിൽ കാലതാമസം; സ്പുട്നിക് V വാക്സിൻ രണ്ടാം ഡോസ് ഇടവേള നീട്ടി

കൂടുതൽ ഡോസ് സ്പുട്നിക് V വാക്സിൻ ബഹ്‌റൈനിലെത്തുന്നത് വരെയാണ് ഇടവേള നീട്ടിയിട്ടുള്ളതെന്ന് മന്ത്രാലയം

Bahrain | വാക്സിൻ വിതരണത്തിൽ കാലതാമസം; സ്പുട്നിക് V വാക്സിൻ രണ്ടാം ഡോസ് ഇടവേള നീട്ടി

Bahrain | രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ നടപടികളുടെ ഭാഗമായി സ്പുട്നിക് V COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവരുടെ രണ്ടാം ഡോസ് ഇടവേള നീട്ടിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്പുട്നിക് V വാക്സിൻ വിതരണത്തിൽ നേരിടുന്ന കാലതാമസം മൂലമാണ് ഈ തീരുമാനമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

സ്പുട്നിക് V വാക്സിൻ നിർമ്മാണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട കാലയളവ് പുനഃക്രമീകരിച്ചതായി വാക്സിൻ നിർമ്മാതാക്കൾ അറിയിച്ചതായി മന്ത്രാലയം വ്യക്തമാക്കി. രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുന്നതിൽ നേരിടുന്ന കാലതാമസം വാക്സിനിന്റെ സഫലതയെ ബാധിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കൂടുതൽ ഡോസ് സ്പുട്നിക് V വാക്സിൻ ബഹ്‌റൈനിലെത്തുന്നത് വരെയാണ് ഈ ഇടവേള നീട്ടിയിട്ടുള്ളതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ വാക്സിൻ കൂടുതൽ ഡോസ് രാജ്യത്തെത്തുന്നതിനനുസരിച്ച് രണ്ടാം ഡോസ് ലഭിക്കേണ്ടവർക്ക് ‘BeAware’ ആപ്പിലൂടെ വാക്സിനെടുക്കുന്നതിനുള്ള പുതുക്കിയ തീയതി അറിയിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Bahrain Ministry of Health has extended the second dose interval for those receiving Sputnik V COVID-19 vaccine

COMMENTS

Wordpress (0)
Disqus ( )