ബഹ്റൈനും ഖത്തറിനും ആശ്വാസം; പത്ത് ദിവസത്തിനിടെ ഒരു കോവിഡ് മരണം പോലും ഇല്ല

മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും കോവിഡ് കണക്കുകള്‍ പൊതുവെ ആശ്വാസകരമായ നിലയിലാണ്

ബഹ്റൈനും ഖത്തറിനും ആശ്വാസം; പത്ത് ദിവസത്തിനിടെ ഒരു കോവിഡ് മരണം പോലും ഇല്ല

കഴിഞ്ഞ 10 ദിവസത്തിനിടെ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ബഹ്റൈനും ഖത്തറും. അതേസമയം മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും കോവിഡ് കണക്കുകള്‍ പൊതുവെ ആശ്വാസകരമായ നിലയിലാണ്.

ബഹ്റൈനില്‍ ജൂലൈ 29നാണ് അവസാനമായി കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജനുവരിക്ക് ശേഷം ഇതാദ്യമായാണ് കോവിഡ് മരണങ്ങളില്ലാതെ പത്ത് ദിവസം കടന്നുപോകുന്നത്. ബഹ്‌റൈനില്‍ തിങ്കളാഴ്ച 101 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 129 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

ബഹ്റൈനില്‍ ആകെ കോവിഡ് മരണം 1,384 ആണ്. 2,70,161 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,67,772 പേര്‍ രോഗമുക്തി നേടി. 1,005 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 5,585,146 കോവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

ഖത്തറിലും ജൂലൈ 28ന് ശേഷം കോവിഡ് ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യുഎഇയില്‍ ജൂലൈ 30 മുതല്‍ ഇക്കഴിഞ്ഞ ശനിയാഴ്‍ച വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 32 മരണങ്ങള്‍ സംഭവിച്ചു. സൗദി അറേബ്യയില്‍ 94 മരണങ്ങളും ഒമാനില്‍ 104 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കുവൈത്തില്‍ 57 പേരാണ് ഇക്കാലയളവില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

Bahrain and Qatar without a single covid death in last ten days

COMMENTS

Wordpress (0)
Disqus ( )