‘സുഹൃത്തുക്കളുടെ നൊമ്പരം പറഞ്ഞാൽ തീരില്ല’; 22 വയസുകാരന്റെ മരണത്തിൽ കുറിപ്പുമായി അഷ്‌റഫ്‌ താമരശ്ശേരി

‘സുഹൃത്തുക്കളുടെ നൊമ്പരം പറഞ്ഞാൽ തീരില്ല’; 22 വയസുകാരന്റെ മരണത്തിൽ കുറിപ്പുമായി അഷ്‌റഫ്‌ താമരശ്ശേരി

കണ്ണൂർ വാരം സ്വദേശിയായ ഷാസിലിന്റെ മരണത്തെ കുറിച്ച് ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി അഷ്റഫ് താമരശേരി. കാർ റോഡിൽ നിന്നും ഓരത്തേക്ക് തള്ളി നീക്കവേ പിറകിൽ വന്ന വാഹനം ഇടിച്ചാണ് 22 വയസുകാരനായ ഷാസിലിന് ഇന്നലെ പരിക്കേറ്റത്. ഷാർജയിലെ കുവൈത്ത് ആശുപത്രിയിൽ എത്തിച്ചു അടിയന്തിര ചികിത്സ നേടിയിരുന്നുവെങ്കിലും മരപ്പെടുകയായിരുന്നു.

അഷ്റഫ് താമരശേരി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

രണ്ട് ചെറുപ്പക്കാർ ഇന്നലെ രാത്രി ജോലിയും കഴിഞ്ഞു താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ സഞ്ചരിച്ച വാഹനം തകരാറിലായിരുന്നു. അതേ തുടർന്ന് കാർ റോഡിൽ നിന്നും ഓരത്തേക്ക് തള്ളി നീക്കവേ പിറകിൽ വന്ന വാഹനം ഇടിച്ചാണ് കണ്ണൂർ വാരം സ്വദേശിയായ ഷാസിൽ (22) എന്ന ചെറുപ്പക്കാരന് പരിക്കേൽക്കുന്നത്. ഉടനെ തന്നെ ഷാർജയിലെ കുവൈത്ത് ആശുപത്രിയിൽ എത്തിച്ചു അടിയന്തിര ചികിത്സ നേടിയിരുന്നു.

നേരം വെളുക്കുമ്പോഴേക്കും അപ്രതീക്ഷിതമായി എല്ലാവരെയും ദുഖത്തിലാഴ്ത്തിക്കൊണ്ട് ഈ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡ്രൈവിംഗ് ലൈസൻസിന് വേണ്ടിയുള്ള പരിശ്രമത്തിനിടയിൽ ആദ്യ കടമ്പ കടന്നതിന്റെ സന്തോഷം ഷാസിൻ തന്റെ കൂട്ടുകാരോടൊപ്പം പങ്കിട്ടതിന്റെ അടുത്ത ദിവസം തന്നെ നൊമ്പരപ്പെടുത്തുന്ന വാർത്ത കേൾക്കേണ്ടിവന്ന സുഹൃത്തുക്കളുടെ നൊമ്പരം പറഞ്ഞാൽ തീരില്ല.

വീട്ടുകാർക്കും ഉറ്റവർക്കും അടക്കാനാകാത്ത വേദനയായി ഷാസിന്റെ വിയോഗം. മാതാവും പിതാവും രണ്ട് പെങ്ങമ്മാരുമടങ്ങുന്ന കുടുംബത്തിൻറെ ഏക പ്രതീക്ഷയായിരുന്നു ഈ ചെറുപ്പക്കാരൻ. ഇന്ന് രാത്രി ഷാർജയിൽ നിന്നുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയച്ചു. വെള്ളിയാഴ്ച്ച ഖബറദക്കും.

ആകസ്മികമായ വേർപാടിൽ വേദനയനുഭവിക്കുന്ന ഷാസിന്റെ ഉറ്റവർക്ക്‌ ഉടയ തമ്പുരാൻ ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കട്ടെ. പരേതന് ദൈവം തമ്പുരാൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ……

Ashraf Thamarassery with a heartbreaking note about the death of Shasil a native of Kannur

COMMENTS

Wordpress (0)
Disqus (0 )