നോർക്ക് റൂട്ട്സ് പ്രവാസി തണൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പദ്ധതി വഴി ഇതുവരെ 140 പേർക്ക് സഹായം ലഭ്യമാക്കിയിട്ടുണ്ട്.25000 രൂപയാണ് ഒറ്റത്തവണ സഹായധമായി അനുവദിക്കുന്നത്. | Applications are invited for the Norka Roots Expatriate Thanal Project
തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയവരുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പദ്ധതി വഴി ഇതുവരെ 140 പേർക്ക് സഹായം ലഭ്യമാക്കിയിട്ടുണ്ട്.
25000 രൂപയാണ് ഒറ്റത്തവണ സഹായധമായി അനുവദിക്കുന്നത്. പ്രമുഖ വ്യവസായിയും നോർക്ക് റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ പി ഫൗണ്ടേഷൻ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്.
www.norkaroots.org എന്ന വെബ്സൈറ്റിൽ പ്രവാസി തണൽ എന്ന ലിങ്കിൽ New Registration ഓപ്ഷനിൽ അപേക്ഷിക്കാമെന്ന് നോർക്ക് സി ഇ ഒ അറിയിച്ചു. വിശദാംശങ്ങൾ https://norkaroots.org/ യിൽ ലഭ്യമാണ്.
Applications are invited for the Norka Roots Expatriate Thanal Project