ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി അൻവർ സൗദിയിൽ മരിച്ചു
ബീമാപള്ളി വള്ളക്കടവ് പരേതരായ അബ്ദു സലാമിന്റെയും ഫാത്തിമയുടെയും മകനാണ്. | Anwar a native of Thiruvananthapuram died in Saudi Arabia following a heart attack

ഖമീസ് മുശൈത്ത്: തിരുവനന്തപുരം ബീമാപള്ളി സ്വദേശിയായ അൻവർ നിയാസ് ഖമീസ് മുശൈത്തിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 53 വയസ് ആയിരുന്നു. ബീമാപള്ളി വള്ളക്കടവ് പരേതരായ അബ്ദു സലാമിന്റെയും ഫാത്തിമയുടെയും മകനാണ്.
ഖമീസ് മുശൈത്തിൽ ഖാലിദ് മുഹമ്മദ് സാദ് അൽ ശഹറാനി ഫൗണ്ടേഷന്റെ കീഴിൽ ഫാർമസി സപ്ലേ അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. പ്രവാസി കൂട്ടായ്മകളിൽ സജീവമായിരുന്ന അൻവർ നിയാസ് ബീമാപള്ളി കൂട്ടായ്മ പ്രസിഡന്റും അസീർ പ്രവാസി സംഘം ഖാലിദിയ അംഗവും ആയിരുന്നു.
വഹീദയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
Anwar a native of Thiruvananthapuram died in Saudi Arabia following a heart attack