ഫുഡ് ഡെലിവറി ജോലിക്കിടെ വാഹനാപകടത്തില്‍ പ്രവാസി മലയാളിയായ യുവാവ് മരിച്ചു
ഇരിങ്ങാലക്കുട സ്വദേശിയായ ജെറിയാണ് ഫുഡ് ഡെലിവറിക്ക് പോയ സമയത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. | An expatriate Keralite died in a car accident while working on a food delivery job
ദുബായ്: പ്രവാസി മലയാളിയായ യുവാവ് ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ ജെറിയാണ് ഫുഡ് ഡെലിവറിക്ക് പോയ സമയത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. 38 വയസ് ആയിരുന്നു.
ഇരിങ്ങാലക്കുട ചിറ്റിലപ്പള്ളി തൊമ്മാന പരേതനായ ബേബിയുടെ മകനാണ് ജെറി. വ്യാഴാഴ്ച ഉച്ചയോടെ മിർദിഫിൽ ആയിരുന്നു അപകടം ഉണ്ടായത്. അവിവാഹിതനാണ്.
റാഷിദിയ മെട്രോ സ്‌റ്റേഷന് സമീപമുള്ള ഹോട്ടലില്‍ ജീവനക്കാരനായിരുന്നു ജെറി. ഫുഡ് ഡെലിവറിക്കായി പോയി മടങ്ങവേ ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. റെജീനയാണ് അമ്മ. സഹോദരന്‍: ബെന്നി.
An expatriate Keralite died in a car accident while working on a food delivery job in UAE