ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങുന്നു; കൊച്ചിയില്‍ നിന്ന് പറക്കാന്‍ 10 മണിക്കൂര്‍ മാത്രം
Kochi to London | പത്ത് മണിക്കൂര്‍ കൊണ്ട് ലണ്ടനിലെത്താം എന്നതാണ് പുതിയ സർവീസിന്റെ പ്രത്യേകത

കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാന സര്‍വീസ് തുടങ്ങുന്നു. ഓഗസ്റ്റ് 18ന് കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഹീത്രു-കൊച്ചി-ഹീത്രു പ്രതിവാര സര്‍വീസ് ആരംഭിക്കും. പത്ത് മണിക്കൂര്‍ കൊണ്ട് ലണ്ടനിലെത്താം എന്നതാണ് പുതിയ സർവീസിന്റെ പ്രത്യേകത.
കേരളത്തില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് സര്‍വീസുള്ള ഏക വിമാനത്താവളമാണ് കൊച്ചി. ഡ്രീംലൈനര്‍ ശ്രേണിയിലുള്ള വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. എല്ലാ ബുധനാഴ്ചയും രാവിലെ 3.45ന് കൊച്ചിയിലെത്തുന്ന വിമാനം 5.50ന് ലണ്ടനിലെ ഹീത്രുവിലേക്ക് മടങ്ങും.
നെടുമ്പാശ്ശേരിയിലേക്ക് കൂടുതല്‍ വിമാനക്കമ്പനികളെ ആകര്‍ഷിക്കാന്‍ പാര്‍ക്കിംഗ്, ലാന്‍ഡിംഗ് ഫീസില്‍ സിയാല്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇന്ത്യയെ റെഡ് പട്ടികയില്‍ നിന്ന് ആമ്പര്‍ പട്ടികയിലേക്ക് ബ്രിട്ടന് മാറ്റിയതോടെയാണ് രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ യാത്ര സുഗമമാകുന്നത്.
Air India starting Direct flights from Kochi to London