പ്രവാസികൾക്ക് ആശ്വാസവാർത്ത: കേരളത്തിലേക്ക് 300 ദിർഹത്തിന് ടിക്കറ്റുകൾ പ്രഖ്യാപിച്ച് എയർ അറേബ്യ

കൊച്ചി ഉൾപ്പെടെ പതിനൊന്ന് ഇന്ത്യൻ നഗരങ്ങളിലേക്കാണ് 300 ദിർഹത്തിൽ ആരംഭിക്കുന്ന ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമായിട്ടുള്ളത്. | Air Arabia announces 300 dirham tickets to Kerala

പ്രവാസികൾക്ക് ആശ്വാസവാർത്ത: കേരളത്തിലേക്ക് 300 ദിർഹത്തിന് ടിക്കറ്റുകൾ പ്രഖ്യാപിച്ച് എയർ അറേബ്യ

ഷാർജ: പ്രവാസികളായ മലയാളികൾക്ക് ഒരു സന്തോഷവാർത്ത. കേരളത്തിലേക്ക് 300 ദിർഹത്തിന് ടിക്കറ്റുകൾ പ്രഖ്യാപിച്ച് എയർ അറേബ്യ വിമാനക്കമ്പനി. ഷാർജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയാണ് എയർ അറേബ്യ.

കൊച്ചി ഉൾപ്പെടെ പതിനൊന്ന് ഇന്ത്യൻ നഗരങ്ങളിലേക്കാണ് 300 ദിർഹത്തിൽ ആരംഭിക്കുന്ന ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമായിട്ടുള്ളത്.

ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് 300 ദിർഹത്തിന്റെ വൺവേ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. 300 ദിർഹം എന്നു പറയുന്നത് ഏകദേശം 6000 ത്തോളം രൂപയാണ്. കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലേക്ക് 310 ദിർഹത്തിനും ടിക്കറ്റുകളുണ്ട്.

തിരുവനന്തപുരത്തേക്കുള്ള യാത്രാനിരക്ക് 320 ദിർഹമാണ്. 350 ദിര്‍ഹത്തിന് അഹമ്മദാബാദിലേക്കും 398 ദിര്‍ഹത്തിന് കോയമ്പത്തൂരേക്കും 450 ദിര്‍ഹത്തിന് ബംഗളൂരുവിലേക്കും 600 ദിര്‍ഹത്തിന് ഗോവയിലേക്കും ടിക്കറ്റുകള്‍ ലഭ്യമാണ്.

Air Arabia announces 300 dirham tickets to Kerala

COMMENTS

Wordpress (0)
Disqus ( )