കായികരംഗത്ത് സ്ത്രീകളെ വിലക്കി താലിബാൻ; അഫ്ഗാൻ വനിത ഫുട്ബോൾ കളിക്കാർ പാകിസ്ഥാനിൽ
ആകെ എത്ര പേരാണ് പാകിസ്ഥാനിൽ എത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. | Afghan female youth football players reach Pakistan
ഇസ്ലാമാബാദ്: കായികരംഗത്തു സ്ത്രീകളെ വിലക്കി കൊണ്ടുള്ള താലിബാൻ നിലപാടിനു പിന്നാലെ അഫ്ഗാനിസ്ഥാനിലെ
വനിതാ ഫുട്ബോൾ കളിക്കാർ പാകിസ്ഥാനിൽ എത്തി. അഫ്ഗാനിസ്ഥാൻ ദേശീയ വനിത ഫുട്ബോൾ ടീമും അവരുടെ കുടുംബാംഗങ്ങളുമാണ് പാകിസ്ഥാനിൽ എത്തിയത്. അതേസമയം, ആകെ എത്ര പേരാണ് പാകിസ്ഥാനിൽ എത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല.
വടക്കു പടിഞ്ഞാറൻ അതിർത്തിയിലെ തോർഖം പാതയിലൂടെയാണ് ഇവർ പാകിസ്ഥാനിലേക്ക് എത്തിയതെന്ന് ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി അറിയിച്ചു. താലിബാൻ അധികാരത്തിലേറിയതിനു പിന്നാലെ വനിതാ ഫുട്ബോൾ ടീമിലെ എല്ലാവർക്കും അഭയാർത്ഥികൾക്കുള്ള അടിയന്തര വിസ പാകിസ്ഥാൻ അനുവദിച്ചെന്ന് പാക് പത്രമായ ദ് ഡോൺ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇന്ത്യയിൽ ഇതുവരെ എത്തിയത് 15,559 അഫ്ഗാൻ അഭയാർത്ഥികളാണ്. ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 11 വരെയുള്ള കാലയളവിൽ 736 അഫ്ഗാൻ അഭയാർത്ഥികൾ ഇന്ത്യയിലെ ഐക്യരാഷ്ട്ര സംഘടന അഭയാർത്ഥി വിഭാഗമായ യു എൻ എച്ച് സി ആറിൽ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.
Afghan female youth football players reach Pakistan