റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയെ ചുംബിച്ച് കവിളില്‍ കടിച്ചു; ഷംന കാസിമിനെതിരെ വിമര്‍ശനം

മത്സരാര്‍ത്ഥികളെ പ്രശംസിക്കുന്നതിനിടെയാണ് താരം വേദിയില്‍വച്ച്‌ കവിളില്‍ കടിക്കുകയും ചുംബിക്കുകയും ചെയ്തത്

റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയെ ചുംബിച്ച് കവിളില്‍ കടിച്ചു; ഷംന കാസിമിനെതിരെ വിമര്‍ശനം

റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയെ വേദിയില്‍ എത്തി ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത സംഭവത്തില്‍ നടി ഷംന കാസിമിനെതിരെ വിമര്‍ശനം. തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്ബ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവാണ് ഷംന.

മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാര്‍ത്ഥികളെ പ്രശംസിക്കുന്നതിനിടെയാണ് താരം വേദിയില്‍വച്ച്‌ കവിളില്‍ കടിക്കുകയും ചുംബിക്കുകയും ചെയ്തത്. മത്സരാര്‍ത്ഥിക്ക് ചുംബനം നല്‍കുന്നതിന്‍്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഷംനയുടെ വികാരപ്രകടനം അതിരുകടന്നുപോയെന്നും വിധികര്‍ത്താവ് ഇങ്ങനെ ചെയ്യരുതായിരുന്നുവെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ സന്തോഷകരമായ സ്‌നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കപടസദാചാരമാണെന്ന് ഷംനയെ അനുകൂലിക്കുന്നവരുടെ അഭിപ്രായം. ഇതാദ്യമായല്ല ഷംന കാസിം ഇങ്ങനൊരു സ്നേഹപ്രകടനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ റിയാലിറ്റി ഷോയ്ക്കിടെ നടി സമാനമായ രീതിയില്‍ മത്സരാര്‍ഥികളെ പ്രോത്സാഹിപ്പിച്ചിരുന്നു.

ടെലിവിഷന്‍ റേറ്റിങ് പോയിന്‍റിന് വേണ്ടിയുള്ള വെറും നാടകം മാത്രമാണെന്നും ചിലര്‍ പറയുന്നു. സംഭവം വിവാദമായിട്ടും നടിയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. ഒരു കന്നഡ സിനിമ ഉള്‍പ്പെടെ 6-7 പ്രോജക്ടുകളിലേക്ക് നിലവില്‍ ധാരണയായിട്ടുണ്ട്. കോവിഡ് കാരണം ഈ സിനിമകളുടെ ചിത്രീകരണം വൈക്കുകയാണ്.

അതിനിടെയാണ് ഷംന കാസിം ടിവി ഷോയില്‍ വിധികര്‍ത്താവായി എത്തിയത്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ് സിനിമകളില്‍ ഷംന കാസിം അഭിനയിച്ചിട്ടുണ്ട്.

Actress Shamna Kazim has been criticized for kissing and biting a contestant in a reality show

COMMENTS

Wordpress (0)
Disqus (0 )