Actress Saranya | നടി ശരണ്യ അന്തരിച്ചു

Actress Saranya | അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന നടി ശരണ്യ അന്തരിച്ചു

Actress Saranya | നടി ശരണ്യ അന്തരിച്ചു

തിരുവനന്തപുരം: അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന നടി ശരണ്യ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

നിരവധി സീരിയലുകളിലും സിനിമകളിലും ശരണ്യ അഭിനയിച്ചിരുന്നു. ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്ന ശരണ്യ ചികിത്സക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. നിരവധിത്തവണ അർബുദത്തെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃക തന്നെയായിരുന്നു. സിനിമ – സീരിയൽ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്.

രോഗം ബാധിച്ചതിനെ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ക്കും ശരണ്യ വിധേയയായിരുന്നു. അടുത്തകാലത്തായി ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ശരണ്യ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് എത്തിയിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലാവുകയായിരുന്നു.

2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവർ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു. രോഗാവസ്ഥ നിരന്തരം വേട്ടയാടുമ്പോള്‍ ചികിത്സ ലഭ്യമാക്കാന്‍ ശരണ്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുന്‍പ് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തയായിരുന്നു.

actress Saranya passes away

COMMENTS

Wordpress (0)
Disqus ( )